മികച്ച ഫലപ്രാപ്തി: കോവാക്സിൻ പ്രതീക്ഷിച്ചതിലും നേരത്തെയെത്തും...

മൂന്നാം ഘട്ട പരീക്ഷണങ്ങൾക്കായി  ഹൈദരാബാദ് ആസ്ഥാനമായുള്ള  കമ്പനിയ്ക്ക് ഡ്രഗ് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്.

Last Updated : Nov 6, 2020, 08:52 AM IST
  • 'വാക്സിൻ മികച്ച ഫലപ്രാപ്തിയാണ് കാണിക്കുന്നത്. അടുത്ത ഫെബ്രുവരി-മാർച്ച് മാസത്തോടെ വാക്സിൻ ലഭ്യമാക്കാനാകും എന്നതാണ് പ്രതീക്ഷ'.
മികച്ച ഫലപ്രാപ്തി: കോവാക്സിൻ പ്രതീക്ഷിച്ചതിലും നേരത്തെയെത്തും...

ന്യൂഡൽഹി: കൊറോണ വൈറസി(Corona Virus)നെതിരെ ഇന്ത്യ വികസിപ്പിക്കുന്ന കോവാക്സിൻ പ്രതീക്ഷിച്ചതിലും നേരത്തെ പുറത്തിറങ്ങുമെന്ന് സൂചന. ഇതുവരെയുള്ള  പഠനങ്ങൾ പ്രകാരം ഇന്ത്യ വികസിപ്പിച്ച  വാക്സിൻ ഫലപ്രദവും സുരക്ഷിതവുമായതിനാൽ  2021 ഫെബ്രുവരിയോടെ ഇത് പുറത്തിറങ്ങാനാണ്  സാധ്യത. 

കോവാക്സിൻ (Covaxinമൂന്നാം ഘട്ട പരീക്ഷണങ്ങൾ ഈ വർഷം തന്നെ നടത്തും. 'വാക്സിൻ മികച്ച ഫലപ്രാപ്തിയാണ്  കാണിക്കുന്നത്. അടുത്ത ഫെബ്രുവരി-മാർച്ച് മാസത്തോടെ വാക്സിൻ ലഭ്യമാക്കാനാകും എന്നതാണ് പ്രതീക്ഷ' -മുതിർന്ന ICMR  ശാസ്ത്രജ്ഞൻ രജനികാന്ത് അറിയിച്ചു.

ALSO READ ||  'പഞ്ചരത്ന'ങ്ങളിൽ മൂന്നു പേർ കണ്ണന് മുന്നിൽ വിവാഹിതരായി

മൂന്നാം ഘട്ട പരീക്ഷണങ്ങൾക്കായി  ഹൈദരാബാദ് ആസ്ഥാനമായുള്ള  കമ്പനിയ്ക്ക് ഡ്രഗ് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ഭാരത് ബയോടെക് ഇന്ത്യൻ കൗൺസിൽ ഓഫ്മെഡിക്കൽ റിസർച്ചുമായി (ICMR) സഹകരിച്ചാണ്  കോവാക്സിൻ വികസിപ്പിച്ചെടുക്കുന്നത്. 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഭാരത് ബയോടെക്കുമായി (Bharat Biotech)   വാക്സിൻ നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട്.  ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് ഭാരത് ബയോടെക്. ഭാരത് ബയോടെക്കിന്റെ പദ്ധതിയുടെ അടിസ്ഥാനത്തിൽ തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന,  തമിഴ്നാട്, ബീഹാർ തുടങ്ങി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പരീക്ഷണം നടത്തണം. 

Trending News