ശ്രീഹരിക്കോട്ട: ഇന്ത്യന്‍ പ്രതിരോധത്തിന് കരുത്തുപകരുന്ന എമിസാറ്റ് ഉള്‍പ്പെടെ 29 ഉപഗ്രഹങ്ങളുമായി ഐഎസ്‌ആര്‍ഒയുടെ പിഎസ്‌എല്‍വി-സി 45 കുതിച്ചുയര്‍ന്നു. ശത്രുരാജ്യങ്ങളുടെ റഡാര്‍ കണ്ടുപിടിക്കുന്നതിനുള്ള പ്രത്യേക ഉപഗ്രഹമാണ് എമിസാറ്റ്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


രാവിലെ 9:30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് പിഎസ്എല്‍വി-സി45 വിക്ഷേപിച്ചത്. പിഎസ്എല്‍വിയുടെ 47ാം ദൗത്യമാണ് ഇത്. 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു വിക്ഷേപണം. വിക്ഷേപണം നേരില്‍ കാണുന്നതിനായി പൊതുജനങ്ങള്‍ക്ക് ഇത്തവണ സ്റ്റേഡിയത്തിന്റെ മാതൃകയില്‍ ഗാലറി ഒരുക്കിയിരുന്നു.


436 കിലോ ഭാരമുള്ള എമിസാറ്റിനെ ഭൂമിയില്‍ നിന്ന് 749 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കുക എന്നതാണ് പിഎസ്എല്‍വി സി45ന്റെ പ്രഥമ ദൗത്യം. വിക്ഷേപണം നേരില്‍ കാണുന്നതിനായി പൊതുജനങ്ങള്‍ക്ക് ഇത്തവണ സ്റ്റേഡിയത്തിന്റെ മാതൃകയില്‍ ഗാലറി ഒരുക്കിയിരുന്നു.


മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളാണ് ഇതിലുള്ളത്. കപ്പലുകളില്‍ നിന്നു സന്ദേശം പിടിച്ചെടുക്കാനുള്ള ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം, റേഡിയോയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് പാക്കറ്റ് റിപ്പീറ്റിങ് സിസ്റ്റം, അന്തരീക്ഷത്തിലെ അയണോസ്ഫിയറിനെ പഠിക്കാനുള്ള എആര്‍ഐഎസ് എന്നിവയാണിവ.


കൗടില്യ എന്ന പേരില്‍ രഹസ്യമായായിരുന്നു ഉപഗ്രഹത്തിന്റെ നിര്‍മാണം. ഡിഫന്‍സ് ഇലക്ട്രോണിക് റിസര്‍ച്ച് ലാബിലായിരുന്നു നിര്‍മാണം നടന്നത്. അതിര്‍ത്തികളില്‍ ഉള്ള ശത്രു രാജ്യങ്ങളുടെ റഡാറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് നല്‍കാനും കഴിയുന്ന എമിസാറ്റ് തീര്‍ത്തും പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണ്. 


അമേരിക്ക, സ്വിറ്റ്‌സര്‍ലന്റ്, ലിത്വാനിയ, സ്‌പെയ്ന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളതാണ് മറ്റ് ഉപഗ്രഹങ്ങള്‍.