Huawei Mate X2: 50 MP ക്യാമറയോട് കൂടിയ Foldable Smartphone വരുന്നു
Huawei Mate X ന്റെ പിൻഗാമിയായി ആണ് Huawei Mate X2 പുറത്തിറക്കുന്നത്. ഫെബ്രുവരി 22 നാണ് കമ്പനി പുതിയ ഫോൺ പുറത്തിറക്കിയത്.
ചൈനീസ് (Chinese)സ്മാർട്ഫോൺ കമ്പനിയായ ഹവായി പുതിയ മോഡലായ Huawei Mate X2 പുറത്തിറക്കി. 2019 ലാണ് ഹവായി Mate X പുറത്തിറക്കിയത്. Huawei Mate X ന്റെ പിൻഗാമിയായി ആണ് Huawei Mate X2 പുറത്തിറക്കുന്നത്. മടക്കാൻ കഴിയുമെന്നതാണ് ഈ ഫോണിന്റെ പ്രത്യേകത. ഫെബ്രുവരി 22 നാണ് കമ്പനി പുതിയ ഫോൺ പുറത്തിറക്കിയത്. സാംസങ് ഗാലക്‌സി ഫോൾഡ് ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് സമാനമായ മോഡലാണ് Huawei Mate X2 ന്റേതും.
8 ഇഞ്ച് ഇന്റെർണൽ ഡിസ്‌പ്ലേയും (Display) 2480*2200 ഇന്റെർണൽ റെസൊല്യൂഷനുമാണ് ഫോണിനുള്ളത്. പുറത്ത് 6. 45 ഇഞ്ച് ഡിസ്‌പ്ലേയും 2700*1160 റെസൊല്യൂഷനുമാണ്. രണ്ട് ഡിസ്‌പ്ലേയും OLED ആണ് മാത്രമല്ല 90 Hz റിഫ്രഷിങ് റേറ്റും ഉണ്ട്. സാംസങ് ഗാലക്‌സി (Samsung Galaxy) ഫോൾഡ് 2ന് സമാനമാണ് ഫോണെങ്കിലും ഡിസ്പ്ലേ അൽപ്പം കൂടി വലുതാണ്.
ALSO READ: Amazon Fab Phones Fest 2021: സ്മാർട്ട്ഫോണുകൾക്ക് 40% വരെ വിലക്കുറവ്
കിരിൻ 9000 ചിപ്‌സെറ്റാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഹവായി Mate 40 പ്രോയ്ക്കും ഇതേ പ്രൊസാസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിന് 8 ജിബി RAM ആണുള്ളത്. ആൻഡ്രോയിഡ് 10 ൽ (Android 10) EMUI 11.0 ആണ് ഫോണിനുള്ളത്. ഗൂഗിൾ ആപ്പുകൾ സപ്പോർട്ട് ചെയ്യാത്ത രീതിയിലാണ് ഫോൺ (Smartphone) നിർമ്മിച്ചിരിക്കുന്നത്. HarmonyOS ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.
ALSO READ: Vivo S9e Expected Features: Vivo S9e ഉടനെത്തും, വില, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം
ഫോണിന് 55W ഫാസ്റ്റ് ചാർജിങ്ങോട് കൂടിയ 4,400mAh ബാറ്ററിയാണ് (Battery)ഉള്ളത്. ക്വാഡ് ക്യാമറ (Camera) സെറ്റപ്പാണ് ഫോണിനുള്ളത്. 50+16+12+8 മെഗാപിക്സൽ എന്നിങ്ങനെയാണ് ഫോണിന്റെ ക്യാമറകൾ. ഫോണിന്റെ സെൽഫി കാമറ 16 മെഗാപിക്സിലാണ്. ഫോണിന്റെ 256 ജിബി സ്റ്റോറേജ് (Storage)വാരിയന്റിന്റെ വില CNY 17,999 (ഏകദേശം 2 ലക്ഷം ഇന്ത്യൻ രൂപ). നീല, പിങ്ക്, കറുപ്പ്, വെള്ള എന്നിങ്ങനെ 4 നിറങ്ങളിലാണ് ഫോൺ ചൈനീസ് വിപണിയിൽ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.