Vivo S9e Expected Features: Vivo S9e ഉടനെത്തും, വില, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം

6.44 ഇഞ്ച് AMOLED ഡിസ്‌പ്ലേയോടും 90 Hz റിഫ്രഷ് റെറ്റോടും കൂടിയാകും ഫോണെത്തുന്നത്. ഡിമെൻസിറ്റി 820  SoC പ്രോസസറാണ് ഫോണിന്റേത്

Written by - Zee Malayalam News Desk | Last Updated : Feb 22, 2021, 12:22 PM IST
  • 6.44 ഇഞ്ച് AMOLED ഡിസ്‌പ്ലേയോടും 90 Hz റിഫ്രഷ് റെറ്റോടും കൂടിയാകും ഫോണെത്തുന്നത്.
  • ഡിമെൻസിറ്റി 820 SoC പ്രോസസറാണ് ഫോണിന്റേത്
  • 64 മെഗാപിക്സൽ പ്രൈമറി അൾട്രാ വൈഡ് ക്യാമറയാണ് ഫോണിനുള്ളതെന്ന് പ്രതീക്ഷിക്കുന്നു
  • 8GB+128GB, 12GB+256GB എന്നീ സ്റ്റോറേജ് വേരിയന്റുകളാണ് ഫോണിനുള്ളതെന്നും പ്രതീക്ഷിക്കുന്നു
Vivo S9e Expected Features: Vivo S9e ഉടനെത്തും, വില, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം

ചൈനീസ് സ്മാർട്ട്ഫോൺ (Smartphone) കമ്പനിയായ Vivo യുടെ  Vivo S9e 2021 മാർച്ചോടെ എത്തും.  4,100mAh ബാറ്ററിയും. ഡിമെൻസിറ്റി 820 പ്രൊസസ്സറുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. പുതിയ Vivo S9e യുടെ 8GB+128GB സ്റ്റോറേജ് വാരിയന്റിന് CNY 2,298 ആണ്  പ്രതീക്ഷിക്കുന്നത് (ഏകദേശം 25,500 രൂപ). അതിന്റെ തന്നെ   8GB+256GB സ്റ്റോറേജ് (Storage) വാരിയന്റിന്റെ വില CNY 2,598 ( ഏകദേശം 29,300 രൂപ).

6.44 ഇഞ്ച് AMOLED ഡിസ്‌പ്ലേയോടും (Display) 90 Hz റിഫ്രഷ് റെറ്റോടും കൂടിയാണ് ഫോണെത്തുന്നത്. വാട്ടർഡ്രോപ് സ്റ്റൈൽ നൊച്ചാണ് ഫോണിനുള്ളത്. ഡിമെൻസിറ്റി 820  SoC പ്രോസസറാണ് ഫോണിന്റേത് ഇത് കൂടാതെ 33 W ഫാസ്റ്ചാർജിനോട് കൂടിയ 4,100mAh ബാറ്ററിയും (Battery) പ്രതീക്ഷിക്കുന്നുണ്ട്. 

ALSO READ: Redmi 9 Power ഉടൻ ഇന്ത്യയിലെത്തും; 6 GB RAM ഉള്ള ഫോണിന്റെ വില 12,999 രൂപ

64 മെഗാപിക്സൽ പ്രൈമറി അൾട്രാ വൈഡ് ക്യാമറയാണ് (Camera) ഫോണിനുള്ളതെന്ന് പ്രതീക്ഷിക്കുന്നു. ഇത് കൂടാതെ സെല്ഫികള്ക്കായി മറ്റൊരു 32 മെഗാപിക്സൽ ക്യാമറയുമുണ്ട്. അടുത്ത മാസം തന്നെ വിപണിയിൽ എത്തുമെന്ന്  പ്രതീക്ഷിക്കുന്ന ഫോണിന് 2 സ്റ്റോറേജ് (Storage) വാരിയന്റുകളാണ് ഉള്ളത്. അതിൽ ഏറ്റവും ആകർഷണീയമായ കാര്യം ഫോണിന്റെ RAM 8ജിബി വരെ ഉണ്ടാകുമെന്ന് പ്രതീക്ഷയാണ്.  8GB+128GB,  12GB+256GB എന്നീ സ്റ്റോറേജ് വേരിയന്റുകളാണ് ഫോണിനുള്ളത്.

ALSO READ: Smartphones: India യിൽ 10,000 രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച സ്മാർട്ട് ഫോണുകൾ ഏതൊക്കെ?

അതെ സമയം Vivo S9 ന് മീഡിയ ടേക് ഡിമെൻസിറ്റി 1100 SoC പ്രോസസറാണ് പ്രതീക്ഷിക്കുന്നത്, പക്ഷെ Vivo S9 ൽ ക്യാമറയുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല ഡ്യൂവൽ ക്യാമറ സെറ്റപ്പ് ആയിരിക്കുമെന്നും അല്ല ട്രിപ്പിൾ ക്യാമറ (Camera) സെറ്റപ്പ് ആയിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നിരുന്നാലും ഫോണിന് 4,000mAh ബാറ്ററി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News