Realme Narzo 30 Pro 5G, Narzo 30A ഫോണുകൾ ഫെബ്രുവരി 24 ന് ഇന്ത്യയിലെത്തും; Camera, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം

റിയൽമി മൊബൈൽ ഇന്ത്യയുടെ സിഇഒ ആയ മാധവ് ശേത് ആണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്.  റിയൽമി നാർ‌സോ 20 സീരീസ് കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 18, 2021, 01:19 PM IST
  • റിയൽമി മൊബൈൽ ഇന്ത്യയുടെ സിഇഒ ആയ മാധവ് ശേത് ആണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്.
  • റിയൽമി നാർ‌സോ 20 സീരീസ് കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.
  • റിയൽമി നാർ‌സോ 20 സീരീസിന്റെ പിന്തുടർച്ചയായി ആണ് Realme Narzo 30 സീരീസ് എത്തുന്നത്.
  • റിയൽമി നാർ‌സോ 30 പ്രൊയ്ക്ക് 6.5 ഇഞ്ച് പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്.
Realme Narzo 30 Pro 5G,  Narzo 30A ഫോണുകൾ ഫെബ്രുവരി 24 ന് ഇന്ത്യയിലെത്തും; Camera, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം

റിയൽമി (Realme) നാർ‌സോ 30 പ്രോ 5G, നാർ‌സോ 30A എന്നിവ ഫെബ്രുവരി 24ന് ഇന്ത്യയിൽ അവതരിപ്പിക്കും. റിയൽമി മൊബൈൽ ഇന്ത്യയുടെ സിഇഒ ആയ മാധവ് ശേത് ആണ് ട്വിറ്ററിലൂടെ (Twitter) ഈ വിവരം അറിയിച്ചത്. ഫെബ്രുവരി 24 ഉച്ചയ്ക്ക് 12.30 യോടെ ഫോൺ പുറത്തിറക്കും. ഇ കോമേഴ്‌സ് സൈറ്റായ ഫ്ലിപ്കാർട്ടും ഫോൺ ഉടൻ വില്പനയ്ക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 

 റിയൽമി നാർ‌സോ 20 സീരീസ് കഴിഞ്ഞ വര്ഷം ഇന്ത്യയിൽ (India) അവതരിപ്പിച്ചിരുന്നു. അത് വൻ വിജയവുമായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ  റിയൽമി നാർ‌സോ 30 പ്രോ 5G, നാർ‌സോ 30A ഫോണുകൾ ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും തീയതി വ്യക്തമാക്കിയിരുന്നില്ല.  റിയൽമി നാർ‌സോ 20 സീരീസിന്റെ പിന്തുടർച്ചയായി ആണ് Realme Narzo 30 സീരീസ് എത്തുന്നത്.

ALSO READ: Samsung Galaxy F62 ഫെബ്രുവരി 15ന് ഇന്ത്യയിലെത്തും; ഫോണിന്റെ Price, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം

 റിയൽമി നാർ‌സോ 20 സീരീസിൽ ആകെ 3 സ്മാർട്ട്ഫോണുകളാണ് (Smartphone) ഉണ്ടായിരുന്നത്. അവ  റിയൽമി നാർ‌സോ 20, നാർ‌സോ 20A, നാർ‌സോ 20 പ്രൊ എന്നിവയാണ്. എന്നാൽ  റിയൽമി നാർ‌സോ 30 സീരീസിൽ 2 ഫോണുകൾ മാത്രമേ പുറത്തിറക്കുന്നതായി അറിയിച്ചിട്ടുള്ളു.  റിയൽമി നാർ‌സോ 30 സീരീസിൽ വിലക്കുറവ് Narzo 30A ഫോണുകൾക്ക് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതെ സമയം റിയൽമി നാർ‌സോ 30 പ്രോ 5G ആകും കൂട്ടത്തിലെ ഏറ്റവും വിലകൂടിയ ഫോൺ.

ALSO READ: Amazon Apple Days Sale: iPhone 12 mini യും , iPhone 11 Pro യും വൻ വിലക്കിഴിവിൽ

 റിയൽമി നാർ‌സോ 20 സീരീസിൽ നർസോ 20 ന്റെ വില 10,499 രൂപയും  നാർ‌സോ 20A യുടെ വില 8,499 രൂപയുമായിരുന്നു. എന്നാൽ  നാർ‌സോ 20 പ്രൊയുടെ വില ആരംഭിച്ചത് 13,999 രൂപയ്ക്കാണ്. റിയൽമി നാർ‌സോ 20 സീരീസീനും ഇതേ വില (Price)നിലവാരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാർ‌സോ ഫോണുകൾ പെർഫോമൻസിലും ഡിസൈനിലും ക്യാമറ (Camera) സെൻസറുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ALSO READ: Xiaomi Redmi Note 10 ഉടൻ ഇന്ത്യയിലെത്തും; ഫോണിന്റെ Price, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം

റിയൽമി നാർ‌സോ 30 പ്രൊയ്ക്ക് 6.5 ഇഞ്ച് പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്. ആൻഡ്രോയിഡ് 11 ൽ റിയൽമി UI യിലായിരിക്കും  നാർ‌സോ 30 പ്രൊ പ്രവർത്തിക്കുക. മൂന്ന് റിയർ ക്യാമറകൾ ഫോണിന് ഉണ്ടാകുമെന്നും റെക്ടഗുലാർ ക്യാമറ മൊഡ്യൂൾ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. NSA\SA 5G കണക്റ്റിവിറ്റി ഈ ഫോൺ സപ്പോർട്ട് ചെയ്യുമെന്നും ബാറ്ററി (Battery) 5000 mAh ആയിരിക്കുമെന്നുമാണ് പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News