BSNL 4G: അപ്പോള്‍ ഇത് വരെ വന്നില്ലേ ? സ്വാതന്ത്ര്യദിനത്തില്‍ ഔദ്യോഗികമായി 4ജി ആരംഭിക്കുമെന്ന് ബിഎസ്എന്‍എൽ
ഇതിൻറെ ഭാഗമായി രാജ്യത്തുടനീളം 1 ലക്ഷം ടവറുകൾ 4ജിക്കായി നിർമ്മിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്.
സ്വാതന്ത്ര്യദിനത്തിൽ ഔദ്യോഗികമായി 4ജി ആരംഭിക്കുമെന്ന് ബിഎസ്എന്‍എൽ. ടാറ്റാ കൺസൾട്ടൻസി സ്ർവ്വീസുമായി ചേർന്നായിരിക്കും 4ജി സേവനങ്ങൾ നടപ്പാക്കുക എന്ന് ഇതിനോടകം ബിഎസ്എൻഎൽ വ്യക്തമാക്കി കഴിഞ്ഞു. മറ്റ് കമ്പനികൾ 4ജി ലോഞ്ച് ചെയ്ത് പിന്നെയും വർഷങ്ങൾക്ക് ശേഷമാണ് ബിഎസ്എൻഎൽ 4ജിയിലേക്ക് എത്തുന്നത് എന്ന് ശ്രദ്ധേയമാണ്
ഇതിൻറെ ഭാഗമായി രാജ്യത്തുടനീളം 1 ലക്ഷം ടവറുകൾ 4ജിക്കായി നിർമ്മിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ഇതിൽ 4000 ടെലികോം ടവറുകളെങ്കിലും ബീഹാറിൽ സ്ഥാപിക്കും. സ്മാർട്ട് ടവറുകൾക്ക് പകരം, ചെലവ് കുറഞ്ഞതും കൂടുതൽ ഫലപ്രദവുമായ സംവിധാനമായിരിക്കും ബിഎസ്എൻഎൽ നടപ്പാക്കുക.
അതേസമയം സ്വാതന്ത്ര്യദിനത്തിൽ ബിഎസ്എൻഎൽ 4ജി സേവനം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നത് ഇതാദ്യമല്ല. ജനുവരിയിൽ പുറത്ത് വന്ന ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ രാജ്യത്ത് കമ്പനിയുടെ 4G സേവനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് സൂചനകൾ നൽകിയിരുന്നു.
2022-2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ BSNL അതിന്റെ 4G സേവനം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും നെറ്റ്‌വർക്ക് അപ്ഡേറ്റുകൾ 2022 ഏപ്രിലോടെ പൂർത്തിയാകുമെന്നും വാർത്താവിനിമയ സഹമന്ത്രി ദേവുസിൻഹ് ചൗഹാനും വ്യക്തമാക്കിയിരുന്നു.
റിലയൻസ് ജിയോയ്ക്കും വോഡഫോൺ ഐഡിയയ്ക്കും (വി) വരിക്കാരെ നഷ്ടപ്പെട്ടപ്പോൾ എയർടെല്ലിനും ബിഎസ്എൻഎല്ലിനും 2022 ഡിസംബറിൽ വരിക്കാരെ ലഭിച്ചുവെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) അടുത്തിടെയുള്ള റിപ്പോർട്ട് പറയുന്നു. ട്രായ് ഡാറ്റ പ്രകാരം ബിഎസ്എൻഎൽ 11.67 ലക്ഷം വരിക്കാരെ നേടി. ഡിസംബർ 2021.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...