New Delhi: മാർച്ച് 23ന് അവതരിപ്പിക്കാനിരിക്കുന്ന വൺ പ്ലസ് 9 പ്രോയുടെ (One Plus 9 Pro) ഔദ്യോഗിക പ്രോമോ വീഡിയോ പുറത്തിറങ്ങി. പുതിയ വീഡിയോ ഫോണിന്റെ (Smartphone) പിൻ കവറും വൺ പ്ലസ് 8 പ്രോയുടെത് പോലുള്ള കർവ്ഡ് ഡിസൈനും ഇതിനോടകം തന്നെ ജനശ്രദ്ധ ആകർഷിച്ച് കഴിഞ്ഞു. വിഡിയോയിൽ കാണുന്നത് പ്രകാരം ഹസ്സെൽബ്ലഡ് ബ്രാൻഡിങ്ങുമായി സംയോജിച്ച് 4 റിയർ ക്യാമറ സെൻസറുകളാണ് ഫോണിൽ ക്രമീകരിച്ചിട്ടുള്ളത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനോടൊപ്പം വൺ പ്ലസ് ക്യാമറ നിർമ്മാതാക്കളായ ഹസ്സെൽബ്ലഡ് ബ്രാൻഡിങ്ങുമായിയുള്ള പങ്കാളിത്തത്തിൽ ഇനിയുള്ള വൺ പ്ലസ് ഫോണുകൾക്കായി സ്വന്തമായി ക്യാമറകൾ നിർമ്മിക്കുമെന്ന് അറിയിച്ചിരുന്നു.  വൺ പ്ലസ് 9 പ്രോയിലും ഹസ്സെൽബ്ലഡ് ബ്രാൻഡിങിന്റെ ക്യാമറയായിരിക്കും ഉപയോഗിക്കുകയെന്ന വിവരം ചൈനീസ് കമ്പനിയായ വൺ പ്ലസ് (One Plus 9 ) പ്രസ് റിലീസിലൂടെ അറിയിച്ചിരുന്നു.


ALSO READ: Motorola യുടെ Moto G10 Power ഉം Moto G30 യും ഇന്ത്യയിലെത്തി; സവിശേഷതകൾ എന്തൊക്കെ?


ആളുകൾ 2021ൽ ആകാംഷയോടെ കാത്തിരിക്കുന്ന ഫോണുകളിൽ ഒന്നാണ് OnePlus 9 Pro ഉൾപ്പെടുന്ന വൺ പ്ലസിന്റെ 9 സീരീസ്. OnePlus 9, OnePlus 9 Pro എന്നീ ഫോണുകളാണ് ഈ ഫോൺ സീരിസിൽ ഉള്ളത്. ഈ രണ്ട് ഫോണുകളിലും ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 പ്രോസസറാണ് (Processor) ഉപയോഗിച്ചിട്ടുള്ളത്. ആമസോണിൽ മാത്രമായിരുക്കും ഈ ഫോൺ വില്പനയ്ക്ക് എത്താൻ സാധ്യത. പുതിയ ടീസർ വരുന്നത് മുമ്പായി ആമസോണിന്റെ വെബ്‌സൈറ്റിൽ ഫോണിന്റെ ടീസർ (Teaser) കമ്പനി നൽകിയിരുന്നു. 


ഫോൺ ഇന്ത്യയിൽ ഉടൻ തന്നെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വൺപ്ലസ് 9 സീരിസിൽ സോണി IMX789 സെൻസറായിരിക്കും ഉപയോഗിക്കുകയെന്ന് നേരത്തെ അറിയിച്ചിരുന്നു. അതിനാൽ തന്നെ ക്യാമറയായിരിക്കും (Camera) വൺപ്ലസ് സീരിസിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നാണ് പ്രതീക്ഷിക്കുന്നത്. 


ALSO READ: Google Chrome Updation: ഇനി കാലതാമസമില്ല,ബ്രൗസിങ്ങ് ഏറ്റവും സുരക്ഷിതമാക്കാൻ ​ഗൂ​ഗിൾ ക്രോമിന്റെ പുത്തൻ വേർഷൻ ഉടൻ


OnePlus 9, OnePlus 9 Proയും കൂടാതെ OnePlus 9E കൂടി മാർച്ച് 23ന് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. കൂട്ടത്തിൽ ഏറ്റവും കൂടിയ ഫോൺ OnePlus 9 Pro ആയിരിക്കുമെന്നും റീപോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കൂട്ടത്തിൽ ഏറ്റവും വിലകുറഞ്ഞ ഫോൺ OnePlus 9E ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. OnePlus 9, OnePlus 9 Pro എന്നീ ഫോണുകളിൽ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 പ്രോസസർ ഉപയോഗിക്കുമ്പോൾ OnePlus 9E, OnePlus 9R ഫോണുകളിൽ മിഡ് ടയർ സ്നാപ്ഡ്രാഗൺ 690 SoC ഉപയോഗിക്കാനാണ് സാധ്യത.


ALSO READ: Smartphone Launch: Realme C21 പുറത്തിറക്കി, ഇന്ത്യയിൽ ഉടനെത്തും; സവിശേഷതകൾ എന്തൊക്കെ?


OnePlus 9, OnePlus 9 Pro എന്നീ ഫോണുകളിൽ ഫ്ലൂയിഡ് AMOLED ഡിസ്‌പ്ലേയോടൊപ്പം (Display) 120 Hz റിഫ്രഷ് റേറ്റാണുള്ളത്. ഫോണുകളിൽ 5g സപ്പോർട്ടും 12 ജിബി റാമും, 256 ജിബി സ്റ്റോറേജും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൺപ്ലസ് 8 സീരിസിനെക്കാൾ കൂടുതൽ നല്ല കാമറകളും 65W ഫാസ്റ്റ് ചാർജിങ്ങുമാണ് ഫോണിന്റെ മറ്റ് പ്രത്യേകതകൾ. OnePlus 9ന് മൂന്ന് റിയർ ക്യാമറകളും OnePlus 9 Proയിൽ നാല് റിയർ ക്യാമറകളുമാണ് പ്രതീക്ഷിക്കുന്നത്. OnePlus 9Eയിലും OnePlus 9Rലും 5000 mAh ബാറ്ററിയും (Battery) 90 Hz റിഫ്രഷ് റേറ്റുമായിരിക്കും ഉണ്ടായിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക