Smartphone Launch: Realme C21 പുറത്തിറക്കി, ഇന്ത്യയിൽ ഉടനെത്തും; സവിശേഷതകൾ എന്തൊക്കെ?

ബജറ്റ് ഫോൺ വിഭാഗത്തിൽ വരുന്ന Realme C21 ന്റെ പ്രധാന ആകർഷണങ്ങൾ 5000mAh ബാറ്ററിയും ട്രിപ്പിൾ ക്യാമറയുമാണ്. ഇന്ത്യയിൽ 10,000 രൂപയ്ക്ക് താഴെ വില വരുന്ന ഫോണായി Realme C21 അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 5, 2021, 02:01 PM IST
  • ബജറ്റ് ഫോൺ വിഭാഗത്തിൽ വരുന്ന Realme C21 ന്റെ പ്രധാന ആകർഷണങ്ങൾ 5000mAh ബാറ്ററിയും ട്രിപ്പിൾ ക്യാമറയുമാണ്.
  • ഇന്ത്യയിൽ 10,000 രൂപയ്ക്ക് താഴെ വില വരുന്ന ഫോണായി Realme C21 അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • ഫോൺ ക്രോസ് ബ്ലാക്ക്, ക്രോസ് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോൺ ലഭിക്കുന്നത്.
  • ഇത് കൂടാതെ റിയൽ മീയുടെ 8 സീരിസിൽ പെടുന്ന Realme 8, Realme 8 Pro എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്.
Smartphone Launch: Realme C21 പുറത്തിറക്കി, ഇന്ത്യയിൽ ഉടനെത്തും; സവിശേഷതകൾ എന്തൊക്കെ?

New Delhi: റിയൽ മിയുടെ ഏറ്റവും പുതിയ ഫോണായ Realme C21 കമ്പനി പുറത്തിറക്കി. ബജറ്റ് ഫോൺ വിഭാഗത്തിൽ വരുന്ന Realme C21 ന്റെ പ്രധാന ആകർഷണങ്ങൾ 5000mAh ബാറ്ററിയും (Battery) ട്രിപ്പിൾ ക്യാമറയുമാണ്. Realme C21 ഇപ്പോൾ മലേഷ്യയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ എന്ന് എത്തുമെന്ന് ഇനിയും വ്യക്തമായിട്ടില്ലെങ്കിലും ഉടൻ തന്നെ ഫോൺ ഇന്ത്യയിലും അവതരിപ്പിക്കുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ 10,000 രൂപയ്ക്ക് താഴെ വില വരുന്ന ഫോണായി Realme C21 അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിയൽ മി സി സീരിസിന്റെ മറ്റ് ഫോണുകളായ Realme C12, Realme C15 എന്നീ ഫോണുകളിൽ ഉപയോഗിച്ചിരുന്നത് പോലെ മീഡിയടെക് ഹെലിയോ ജി 35 പ്രോസസറാണ് Realme C21 ലും ഉപയോഗിക്കുന്നത്. മലേഷ്യയിൽ ഈ ഫോൺ 499 മലേഷ്യൻ റിങ്കറ്റുകൾക്കാണ് (ഏകദേശം 8,900 ഇന്ത്യൻ രൂപ)  വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 3 ജിബി റാമും, 32 ജിബി സ്റ്റോറേജും (Storage) വരുന്ന വേരിയന്റിന്റെ വിലയാണിത് . ഫോൺ ക്രോസ് ബ്ലാക്ക്, ക്രോസ് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ലഭിക്കുന്നത്. ഫോണിന്റെ വിൽപന മലേഷ്യൻ വിപണിയിൽ ആരംഭിച്ച് കഴിഞ്ഞു.

ALSO READ: Realme Narzo 30 PRO 5G യുടെ വിൽപന ഇന്ത്യയിൽ ആരംഭിച്ചു, മിനിറ്റുകൾക്കുള്ളിൽ Phone Out of Stock ?

Realme C21 ന് 720×1,600 പിക്സൽ റെസല്യൂഷനോട് കൂടിയ 6.5 ഇഞ്ച് HD+ LCD ഡിസ്പ്ലേയാണുള്ളത്. രണ്ട് സിം കാർഡുകൾ ഉപയോഗിക്കാൻ കഴിയുന്ന ഫോണിന് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. 10W ചാർജറോട് കൂടിയ 5000mAh ബാറ്ററിയാണ് ഫോണിന് ഉള്ളത്. ഇത് കൂടാതെ ഫോണിൽ ഫിഗർ പ്രിന്റ് സെൻസറും ക്രമീകരിച്ചിട്ടുണ്ട്.  ഫോണിന്റെ ഭാരം വെറും 190 ഗ്രാമുകൾ മാത്രമാണ്.

ALSO READ:Smartphone: Samsung Galaxy A32 ഇന്ത്യയിലെത്തി; വില 21,999 രൂപ

 Realme C12 ട്രിപ്പിൾ റിയർ ക്യാമറ (Camera) സെറ്റപ്പൊട് കൂടിയാണ് എത്തുന്നത്. 13 മെഗാപിക്സൽ പ്രധാന സെൻസറും, 2 മെഗാപിക്സൽ മാക്രോ ലെൻസും, 2 മെഗാപിക്സൽ മോണോക്രോം ലെൻസുമാണ് ഫോണിനുള്ളത്. 5 മെഗാപിക്സൽ ഫ്രന്റ് ക്യാമറയാണ് ഫോണിനുള്ളത്. ആക്‌സിലറോമീറ്റർ, ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, മാഗ്നറ്റിക് ഇൻഡക്ഷൻ സെൻസർ തുടങ്ങിയ സെൻസറുകൾ എല്ലാം ഫോണിൽ ക്രമീകരിച്ചിട്ടുണ്ട്.

ALSO READ: Gionee Max Pro ഇന്ത്യയിലെത്തി; വില, ക്യാമറ, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം

ഇത് കൂടാതെ റിയൽ മീയുടെ 8 സീരിസിൽ പെടുന്ന Realme 8, Realme 8 Pro എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്. മാത്രമല്ല റിയൽ മി GT സീരീസും ഉടൻ തന്നെ ഇന്ത്യയിലെത്തും. Realme GT 5Gയുടെ പ്രധാന ആകർഷണങ്ങൾ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 പ്രോസസറും, 65 W ഫാസ്റ്റ് ചാർജിങ് സൗകര്യവുമാണ്.  അതെ സമയം റിയൽ മി 8 സീരിസിൽ വരുന്ന Realme 8 Pro യുടെ പ്രധാന സവിശേഷത 108 മെഗാപിക്സൽ ക്യാമറയാണ് (Camera) .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News