Oppo A54: റെഡ്മിയുടെയും വിവോയുടെയും ബജറ്റ് ഫോണുകളെ കടത്തി വെട്ടാൻ ഒപ്പോയുടെ പുത്തൻ ഫോൺ ഇന്ത്യയിലെത്തി
ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 18 w ഫാസ്റ്റ് ചാർജിങ്ങുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
New Delhi: ഒപ്പോയുടെ (Oppo) ഏറ്റവു പുതിയ ബജറ്റ് ഫോൺ ഒപ്പോ എ54 ഇന്ത്യയിൽ അവതരിപ്പിച്ചു. ചൈനീസ് കമ്പനിയായ ഒപ്പോയുടെ എ സീരിസിൽ ഉൾപ്പെട്ട ബജറ്റ് ഫോൺ ആണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 18 w ഫാസ്റ്റ് ചാർജിങ്ങുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഫോണിന്റെ വില ആരംഭിക്കുന്നത് 13,490 രൂപയിലാണ്.
ഫോണിന് ആകെ 3 വാരിയന്റുകളുമാണ്. അതിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള (Storage) ഫോണിന്റെ വില 13,490 രൂപയും 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ 14,490 രൂപയുമാണ്. അതെസമയം അതിന്റെ തന്നെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വാരിയന്റിന്റെ വില 15,990 രൂപയാണ്.
ALSO READ: Covid Vaccine Center:വാക്സിൻ എടുക്കാൻ അലഞ്ഞ് നടക്കേണ്ട സഹായിക്കാൻ ഗൂഗിളുണ്ട്
മൂന്ന് വാരിയന്റുകളിലായി എത്തുന്ന ഫോണിന് 6.51- ഇഞ്ച് HD+ LCD ഡിസ്‌പ്ലേയാണ് (display) ഉള്ളത്. അത് കൂടാതെ ഉപയോഗിച്ചിരിക്കുന്ന പ്രോസസ്സർ ഒക്ട കോർ മീഡിയ ടെക് ഹെലിയോ P35 SoC ആണ്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുള്ള ഫോണിന്റെ പ്രധാന കാമറ 13 മെഗാപിക്സലാണ്. അത് കൂടാതെ 2 മെഗാപിക്സൽ മാക്രോ ലെൻസും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉണ്ട്. ഫോണിന്റെ സെൽഫി കാമറ 16 മെഗാപിക്സലാണ്.
ALSO READ: Twitter പണിമുടക്കിയോ? ചോദ്യം ട്വീറ്റ് ചെയ്‌ത് ചോദിച്ച് ട്വിറ്റർ ഉപഭോക്താക്കൾ
ബാക്ക്‌ലൈറ്റ് എച്ച്ഡിആർ, ഡാസിൽ കളർ മോഡ്, എഐ സീൻ റെക്കഗ്നിഷൻ, അൾട്രാ നൈറ്റ് മോഡ്, ബോക്കെ മോഡ്, ബ്യൂട്ടിഫിക്കേഷൻ മോഡ് എന്നിങ്ങനെ വിവിധ മോഡുകളോട് കൂടിയാണ് ഫോൺ എത്തുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 7.2 വാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.
5000 mAh ബാറ്ററിയാണ് (Battery) ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് കൂടാതെ 18 W ഫാസ്റ്റ് ചാർജിങ് സൗകര്യവും ഫോണിനൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. ക്രിസ്റ്റൽ ബ്ലാക്ക്, സ്റ്റാർറി ബ്ലൂ, മൂൺലൈറ്റ് ഗോൾഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലായി ആണ്. അത് കൂടാതെ ഫിംഗർ പ്രിന്റ് സ്കാനർ, ഫേസ് അൺലോക്ക് സൗകര്യങ്ങളും ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.