Instagram Facebook Down| പിന്നെയും പിന്നെയും ഫേസ്ബുക്കും ഇൻസ്റ്റയും പണിമുടക്കുന്നു എന്താണ് കാരണം?
ആപ്ലിക്കേഷൻ എററർ തുടർച്ചയായി കണിച്ചിരുന്നു ഫീഡുകൾ റീഫ്രഷായില്ല. സന്ദേശങ്ങൾ അയയ്‌ക്കാനും സാധിച്ചിരുന്നില്ല.
രണ്ട് ദിവസത്തിന് ശേഷം വീണ്ടും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ആഗോള തലത്തിൽ പിന്നെയും പണിമുടക്കി. ആറ് മണിക്കൂറാണ് കഴിഞ്ഞ തവണ ഫേസ്ബുക്ക് നിശ്ചലമായതെങ്കിൽ ഇത്തവണ അത് രണ്ട് മണിക്കൂറാണ്. ഇടയ്ക്കിടെ ഇത്തരത്തിൽ ഉണ്ടാവുന്ന തകരാറുകൾ മൂലം യൂസേഴ്സും ആശങ്കയിലാണ്.
DownDetector out എന്ന ട്രാക്കിംഗ് വെബ്‌സൈറ്റ് അനുസരിച്ച് വെള്ളിയാഴ്ച രാത്രി 11:50 മുതൽ ശനിയാഴ്ച പുലർച്ചെ 2:20 am വരെയാണ് തടസ്സമുണ്ടായത്. ഉപയോക്താക്കൾക്ക് പ്രധാനമായും ആപ്പ് വഴി ഇൻസ്റ്റാഗ്രാം ആക്‌സസ് ചെയ്യുന്നതിൽ പ്രശ്നങ്ങൾ നേരിട്ടു. ആപ്ലിക്കേഷൻ എററർ തുടർച്ചയായി കണിച്ചിരുന്നു ഫീഡുകൾ റീഫ്രഷായില്ല. സന്ദേശങ്ങൾ അയയ്‌ക്കാനും സാധിച്ചിരുന്നില്ല.
ഇൻസ്റ്റാഗ്രാം പിന്നെയും തകരാറിലായതോടെ ഉടൻ, സാധാരണ പോലെ ഉപയോക്താക്കൾ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലേക്ക് സ്റ്റാറ്റസും ഫോട്ടോ ഷെയറിംഗ് ആരംഭിച്ചു. #Instagram down #instadown പോലുള്ള ഹാഷ്‌ടാഗുകളും ആഗോളതലത്തിൽ ഇന്നലെ ട്രെൻഡിങ്ങായിരുന്നു.
അതേസമയം സോഷ്യൽ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തനരഹിതമായി മിനിറ്റുകൾക്ക് ശേഷം, ഫെയ്‌സ്ബുക്ക് പ്രവർത്തനം തടസപ്പെട്ടുവെന്ന് ട്വിറ്ററിൽ അറിയിച്ചു. “ഞങ്ങളുടെ ആപ്പുകളും ഉൽപ്പന്നങ്ങളും ആക്‌സസ് ചെയ്യുന്നതിൽ ചില ആളുകൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം. കഴിയുന്നത്ര വേഗത്തിൽ കാര്യങ്ങൾ സാധാരണ നിലയിലാക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു, എന്തെങ്കിലും അസൗകര്യമുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ”-ഫേസ്ബുക്കിൻറെ ട്വിറ്റർ പോസ്റ്റ്.
അതേസമയം യഥാർത്ഥത്തിൽ എന്താണ് ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും പറ്റിയതെന്നത് സംബന്ധിച്ച് ടെക് ഇൻവെസ്റ്റിഗേറ്റർമാർക്ക് പോലും വലിയ പിടി ഇല്ല. ഇവരിൽ പലരും ഇത് സംബന്ധിച്ച അന്വേഷിച്ച് വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...