New Delhi : രാജ്യത്ത് പലയിടങ്ങളിൽ റിലയൻസ് ജിയോ നെറ്റവർക്ക് (Reliance Jio Network) ലാഭിക്കുന്നില്ലെന്ന് പരാതി. ഉപഭോക്താക്കൾക്ക് കാൾ വിളിക്കണോ, മെസ്സേജ് അയക്കാനോ ., ഇന്റർനെറ്റ് ഉപയോഗിക്കാനോ കഴിയുന്നില്ലെന്നാണ് പരാതി. ഉപഭോക്താക്കൾ ഔറ്റേജ് ട്രാക്കിങ് വെബ്സൈറ്റായ ഡൗൺ ഡിറ്റക്ടറിലാണ് പരാതിയുമായി എത്തിയത് . അതെ സമയം ട്വിറ്ററിലും ജിയോ ഡൗൺ എന്ന ഹാഷ് ടാഗ് ട്രെൻഡിങ്ങായി കൊണ്ടിരിക്കുകയാണ്.
റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പ്രശനങ്ങൾ ആരംഭിച്ചത് . ഡൗൺഡിറ്റക്ടറിൽ ആയിരക്കണക്കിന് പരാതികൾ വരികയായിരുന്നു. ഇതിൽ 40 ശതമാനം പരാതികൾ നെറ്റ്വർക്ക് സിഗ്നൽ ലഭിക്കാത്തതിനെ കുറിച്ചായിരുന്നു. 36 ശതമാനം പരാതികൾ ഇമെയിൽ അയക്കാൻ സാധിക്കുന്നില്ല എന്നായിരുന്നു. ബാക്കി 24 ശതമാനം പേർ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്നില്ലെന്നാണ് അറിയിച്ചത്.
രാജ്യത്തൊട്ടാകെയുള്ള ഉപഭോക്താക്കൾ ഇത്തരത്തിലുള്ള പ്രശ്‍നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. എന്നാൽ റീലയൻസ് ജിയോ ഇതിനെ കുറിച്ച് വ്യക്തമായ മറുപടികൾ ഒന്നും തന്നെ നൽകിയിട്ടില്ല. ജിയോ ഉടൻ തന്നെ പരാതികൾക്ക് പരിഹാരമായി രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് . അതേസമയം ഉപഭോക്താക്കൾ ട്വിറ്ററിൽ പ്രശ്‌നം പങ്ക് വെച്ച് കൊണ്ടിരിക്കുകയാണ്.
ALSO READ: Jio യുടെ അടിപൊളി പ്ലാൻ! രണ്ട് രൂപ കൂടുതൽ ചെലവാക്കൂ.. നേടൂ ഇരട്ടി ഇന്റർനെറ്റും unlimited കോളും
കഴിഞ്ഞ ദിവസം ഇന്ത്യയിൽ ഫേസ്ബുക്കിന്റെ സർവർ (Facebook Down) നിശ്ചലമായിരുന്നു. ഫേസ്ബുക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന വാട്സാപ്പ് (WhatsApp Down), ഇൻസ്റ്റ്ഗ്രാം (Instagram Down) ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകളുടെ പ്രവർത്തനം നിശ്ചലമായി. പ്രവർത്തനം നിശ്ചലമായി എന്ന് വിവിധ ഉപഭോക്തമാക്കൾ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഏകദേശ പത്തോളം മിനിറ്റുകളിലായി വാട്സാപ്പിൽ നിന്ന് സന്ദേശം അയച്ചിട്ട് ലഭ്യമാകുന്നില്ലയെന്ന് വാർത്ത ഏജൻസിയായ എഎൻഐ അറിയിച്ചത്.
ഫേസ്ബുക്കിൽ ഫീഡ് ലഭ്യമല്ല എന്നാണ് കാണിച്ചിരുന്നത്. ഇൻസ്റ്റാഗ്രമിൽ പുതിയ പോസ്റ്റുകൾ ലഭ്യമല്ലയെന്നും കാണിച്ചിരുന്നു. കൂടാതെ ഫേസ്ബുക്കിന്റെ സർവർ ഇല്ലാതായോടെ #FacebookDown #InstagramDown #WhatsAppDown എന്ന ഹാഷ്ടാഗോടെ ഉപഭോക്താക്കൾ ട്വിറ്ററിൽ ട്വീറ്റ് ചെയ്തും തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ ട്വിറ്റുകൾ ട്രൻഡിങിൽ ആകുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...