റിലയന്‍സ് ജിയോ പുതിയതായി അവതരിപ്പിച്ച ജിയോ ഗ്ലാസ് ഓഗസ്റ്റില്‍ വില്പ്പനയ്ക്കെത്തിയേക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

വാണിജ്യാടിസ്ഥാനത്തില്‍ ഉള്ള ഉപയോഗങ്ങള്‍ക്കും വ്യക്തികള്‍ക്കും വേണ്ടിയുള്ള ജിയോ ഗ്ലാസുകള്‍ വിപണിയില്‍ എത്തും.


മിക്സഡ്‌ റിയാലിറ്റി സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ജിയോ ഗ്ലാസ് പ്രവര്‍ത്തിക്കുന്നത്.


ഇതിന് അന്താരാഷ്‌ട്ര വിപണിയില്‍ 200 ഡോളര്‍ ആയിരിക്കും വിലയെന്നാണ് വിവരം.


ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ അത് ഏകദേശം 14,000 രൂപയോളം വരും.


Also Read:ജിയോ ഗ്ലാസ്‌;എങ്ങനെ പ്രവര്‍ത്തിക്കും!


 


മിക്സഡ്‌ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാഫിക്ക് ലെന്‍സ്‌ ആണ് ജിയോ ഗ്ലാസ്.
ജിയോ ഗ്ലാസിലൂടെ വിര്‍ച്വല്‍ ക്ലാസ് മുറി പോലുള്ളവ യാഥാര്‍ത്ഥ്യം ആക്കുന്നതിനും സാധിക്കും.


കോണ്‍ഫറന്‍സ് കോള്‍,പ്രസന്റെഷനുകള്‍ പങ്ക് വെയ്ക്കുക,ചര്‍ച്ചകള്‍ നടത്തുക തുടങ്ങിയ 
നിരവധി സൗകര്യങ്ങള്‍ ജിയോ ഗ്ലാസില്‍ ലഭ്യമാണ്.