ജിയോ ഗ്ലാസ് ജിയോയുടെ ന്യൂതന സാങ്കേതിക വിദ്യാ ഉപകരണമാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ 43 ആം വാര്‍ഷിക ജനറല്‍ ബോഡിയിലാണ് ജിയോ ഗ്ലാസ് അവതരിപ്പിച്ചത്.
മിക്സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാഫിക് ലെന്‍സ് ആണ് ജിയോ ഗ്ലാസ്,കോണ്‍ഫറന്‍സ് കോള്‍,
പ്രസന്‍റെഷനുകള്‍ പങ്ക് വെയ്ക്കുക,ചര്‍ച്ചകള്‍ നടത്തുക, തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ ജിയോ ഗ്ലാസില്‍ സാധ്യമാണ്.
ജിയോ ഗ്ലാസിന്റെ ഫ്രെയിം പ്ലാസ്റ്റിക്കില്‍ നിര്‍മ്മിതമാണ്,രണ്ട് ലെന്‍സുകളുടെയും മധ്യത്തായി ഒരു ക്യാമറ ഉണ്ട്.
ലെന്‍സുകള്‍ക്ക് പിറകിലായാണ് മിക്സഡ് റിയാലിറ്റി സംവിധാനങ്ങള്‍ ഒരുക്കുന്ന സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
ഗ്ലാസിന്റെ രണ്ട് കാലുകളിലും സ്പീക്കറുകള്‍ ഉണ്ട്,ഇതിന് ഭാരം 75 ഗ്രാം ആണെന്ന് കമ്പനി പറയുന്നു.
ജിയോ ഗ്ലാസിന് ഒപ്പം ലഭിക്കുന്ന കേബിള്‍ ഉപയോഗിച്ച് കമ്പനി പുറത്തിറക്കിയ എംആര്‍ ഗ്ലാസുകളുമായി ബന്ധിപ്പിക്കാം.
മാത്രമല്ല സ്മാര്‍ട്ട് ഫോണുകളുമായി ബന്ധിപ്പിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുകയും ചെയ്യാം,
ജിയോ ഗ്ലാസില്‍ സ്വന്തമായി ശബ്ദ സംവിധാനവും ഉണ്ട്,ഇത് എല്ലാത്തരം ശബ്ദ ഫോര്‍മാറ്റുകളേയും പിന്തുണയ്ക്കും.
എച്ച് ഡി ഗുണമേന്മയില്‍ ഉള്ള ശബ്ദവും കേള്‍ക്കാന്‍ കഴിയും,നിലവില്‍ 25 ആപ്ലിക്കേഷനുകള്‍ ജിയോ ഗ്ലാസില്‍ ലഭ്യമാണ്.
ഹോളോഗ്രാഫിക് വീഡിയോ കാള്‍ ചെയ്യുന്നതിനും ഇത് ഉപയോഗിക്കാം,ഈ സംവിധാനത്തിലൂടെ ഫോണ്‍ ചെയ്യുന്ന ആള്‍ക്ക് അയാളുടെ
ത്രിമാന രൂപത്തില്‍ ഫോണില്‍ സംസാരിക്കാം,പ്രസന്‍റെഷനുകളും സ്ക്രീനും പങ്ക് വെയ്ക്കാനും കഴിയും.
Also Read:2028-ഓടെ 6G സേവനം ലഭ്യമാക്കാനൊരുങ്ങി സാംസങ്!!
ഫോണ്‍ വിളി ശബ്ദ നിര്‍ദ്ദേശങ്ങളിലൂടെയും സാധിക്കും.ഇതിനായി അലെക്സ,ഗൂഗിള്‍ അസിസ്റ്റന്റ് പോലുള്ള വിര്‍ച്വല്‍ അസിസ്റ്റന്റ്
സംവിധാനം ആണ് ജിയോ ഉപയോഗിക്കുന്നത്.
മാത്രമല്ല ഇതിന്‍റെ ഏറ്റവും പ്രധാന സവിശേഷത വെര്‍ച്വല്‍ ക്ലാസ് നടത്താം എന്നതാണ്,ഗ്ലാസ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന വെര്‍ച്വല്‍ ക്ലാസ്
മുറിയില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒന്നിച്ചിരിക്കാന്‍ സാധിക്കും.അതേസമയം ജിയോ ഗ്ലാസിന്റെ വില എത്രയെന്നോ എന്ന് മുതല്‍
വില്‍പ്പന തുടങ്ങുമെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല.