Samsung Galaxy A12 ഉടൻ ഇന്ത്യയിൽ വില്പനയ്‌ക്കെത്തും. ജനപ്രിയ ടിപ്പ്സ്റ്ററായ ഇഷാൻ അഗർവാൾ പറയുന്നത്  Galaxy A12 അടുത്തയാഴ്ച്ച തന്നെ ഇന്ത്യയിലെത്തുമെന്നാണ് (India). എന്നാണ് ഫോണിന്റെ ലോഞ്ച് ഡേറ്റ് എന്ന് ഇനിയും വ്യക്തമായിട്ടില്ല. സാംസങ് A സീരീസ് ഇന്ത്യയിലെത്തിക്കുന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടും.


COMMERCIAL BREAK
SCROLL TO CONTINUE READING

2020 നവംബറിൽ സാംസങ് Galaxy A12 യൂറോപ്പിൽ വില്പനയ്‌ക്കെത്തിച്ചിരുന്നു. ഇന്ത്യയിൽ എത്തുന്നതും ഇതേ ഫീച്ചേഴ്‌സുള്ള ഫോണായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിൽ (Europe) 3 ജിബി RAM-മും 32 ജിബി സ്റ്റോറേജുമായി എത്തുന്ന ഫോണിന്റെ വില 179 യൂറോയും (15800 ഇന്ത്യൻ രൂപ) 4 ജിബി RAM-മും 64 ജിബി സ്റ്റോറേജുമായി എത്തുന്ന വേർഷന്റെ വില 189 യൂറോയും (16,700 ഇന്ത്യൻ രൂപ) ആയിരുന്നു. Samsung Galaxy A12 ആഗോള മാർക്കറ്റിൽ കറുപ്പ്, നീല, ചുവപ്പ്, വെള്ള തുടങ്ങിയ 4 കളറുകളിലാണ് ലഭ്യമായിട്ടുള്ളത്. 


ALSO READ: Poco Anniversary Sale: മികച്ച സ്മാർട്ട് ഫോണുകൾ വളരെ കുറഞ്ഞ വിലയിൽ Flipkart ൽ ലഭിക്കും


6.5-ഇഞ്ച് HD+ TFT ഡിസ്‌പ്ലേ ആണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. ഒക്ടാ കോർ മീഡിയടെക് ഹീലിയോ P35 പ്രോസസറാണ് Samsung Galaxy A12ന് ഉള്ളത്. ഇതിന്റെ സ്റ്റോറേജിന് (Storage) മൂന്ന് മോഡലുകളാണ് ഉള്ളത്.   3 ജിബി റാം + 32 ജിബി സ്റ്റോറേജ്, 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിവയാണ് അവ. 


ALSO READ: Poco M3: കുറഞ്ഞ Budget ലെ മികച്ച ഫോണോ? അറിയാം കൂടുതൽ വിവരങ്ങൾ


48 മെഗാപിക്സൽ പ്രൈമറി ക്യാമറയും, 5 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറയും (Camera) അടക്കം 4 ക്യാമറകൾ ആണ് ഉള്ളത്. സെൽഫികൾക്കായി 8 മെഗാപിക്സൽ  ക്യാമറയാണുള്ളത്. ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടി 5000mAh ബാറ്ററിയാണ് Samsung Galaxy A12 ന് ഉള്ളത്. അതേ സമയം  Samsung Galaxy F62 ഫെബ്രുവരി 15 (February)മുതൽ ഇന്ത്യയിൽ ലഭ്യമാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.