സാംസങിന്‍റെ (Samsung) ഏറ്റവും വില കുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ ഗാലക്‌സി എസ്20 എഫ്‌ഇ (Samsung Galaxy S20 FE) പുറത്തിറങ്ങി.
ഈ സ്മാര്‍ട്ട്ഫോണ്‍ 6 ജിബി റാം + 128 ജിബി, 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി എന്നീ സ്റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാകും. ഗാലക്‌സി എസ്20 എഫ്‌ഇ ആന്‍ഡ്രോയിഡ് 10 ബേസ്ഡ് യുഐ 2.0ലാണ് പ്രവര്‍ത്തിക്കുന്നത്.
ക്ലൌഡ് റെഡ്, ക്ലൌഡ് ഓറഞ്ച്, ക്ലൌഡ് ലാവെന്‍ഡര്‍, ക്ലൌഡ് മിന്‍റ് , ക്ലൌഡ് നേവി, ക്ലൌഡ് വൈറ്റ് എന്നീ നിറങ്ങളിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാവുക. ട്രിപ്പിള്‍ ക്യാമറ സെറ്റപ്പുള്ള ഗാലക്സി എസ്20 ഫാന്‍ എഡിഷന്‍ സ്മാര്‍ട്ട്ഫോണിന്‍റെ പ്രൈമറി ക്യാമറ എഫ് / 1.8 വൈഡ് ആംഗിള്‍ ലെന്‍സുള്ള 12 മെഗാപിക്സല്‍ പ്രൈമറി സെന്‍സറാണ്. 12 മെഗാപിക്സല്‍ അള്‍ട്രാ-വൈഡ് ആംഗിള്‍ ഷൂട്ടര്‍, 8 മെഗാപിക്സല്‍ ടെലിഫോട്ടോ ഷൂട്ടര്‍ എന്നിവയാണ് മറ്റ് ക്യാമറകള്‍. ഫോണിന്റെ മുന്‍വശത്ത് 32 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയാണ് നല്‍കിയിട്ടുള്ളത്.
20:9 അസ്പാക്‌ട് റേഷിയോ, 120Hz റിഫ്രഷ് റേറ്റ് എന്നീ സവിശേഷതകളുള്ള ഡിസ്പ്ലെയ്ക്ക് കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും ഉണ്ട്. 6.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി + (1,080×2,400 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഡിവൈസില്‍ ഉള്ളത്. ഒക്ടാകോര്‍ എക്‌സിനോസ് 990 എസ്‌ഒസി ആണ് ഗാലക്‌സിയുടെ എസ്20 എസ്‌ഇയുടെ 4ജിയ്ക്ക് കരുത്ത് നല്‍കുന്നത്.
ഗൈറോസ്‌കോപ്പ്, ഹാള്‍ സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നിവയാണ് ഡിവൈസിലുള്ള സെന്‍സറുകള്‍. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്.
Also read: Kerala Startup Mission: കേരള സ്റ്റാര്‍ട്ടപ് BestDoc-ല്‍ 16 കോടിയുടെ നിക്ഷേപം
190 ഗ്രാം ആണ് ഊ സ്മാര്‍ട്ട്ഫോണിന്‍റെ ഭാരം. സാംസങ് ഗാലക്‌സി എസ്20 എഫ്‌ഇ സ്മാര്‍ട്ട്ഫോണിന്‍റെ വില 699 ഡോളര്‍ (ഏകദേശം 51,400 രൂപ) മുതലാണ് ആരംഭിക്കുന്നത്.