New Delhi: സാംസങ് ഗാലക്സി M02, ഗാലക്സി S21 എന്നീ സീരിസിന് പിന്നാലെ സാംസങിന്റെ (Samsung)ഏറ്റവും പുതിയ ഫോൺ ഗാലക്സി F62 ഫെബ്രുവരി 15ന് ഇന്ത്യയിൽ വിൽപന ആരംഭിക്കും. ഷിയോമി റെഡ്മി K20 പ്രോ (Xiaomi Redmi), വൺപ്ലസ് നോർഡ്, വിവോ V19 എന്നീ ഫോണുകൾക്ക് എതിരാളിയായി  ആകും സാംസങ് ഗാലക്സി F62 എത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്ലിപ്പ്ക്കാർട്ടിലൂടെയാണ് സാംസങ് (Samsung) കമ്പനി ഗാലക്സി F62 ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 15 ഉച്ചയ്ക്ക് 12 മണിയോടെ ഫ്ലിപ്പ്കാർട്ടിൽ (Flipkart) ഫോണിന്റ ലോഞ്ചിങ് ഏവർക്കും കാണാൻ കഴിയും  . കഴിഞ്ഞ ആഴ്ചയാണ് സൗത്ത് കൊറിയൻ കമ്പനിയായ സാംസങ്, ഗാലക്സി F62 ഫോണിന്റെ വിവരങ്ങൾ പുറത്ത് വിട്ടത്. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിലെത്തിയ സാംസങ് ഗാലക്‌സി നോട്ട് 10+ ൽ ഉപയോഗിച്ചിരുന്ന 7nm എക്‌സിനോസ് 9825 SoC തന്നെയാണ് സാംസങ് ഗാലക്സി F62 വിലും ഉപയോഗിച്ചിരുന്നത്.  



ALSO READ: Infinix Smart 5 ഇന്ത്യയിലെത്തി; Realme, Xiaomi ഫോണുകൾക്ക് പുതിയ എതിരാളിയാകുമോ ഈ ബജറ്റ് ഫോൺ?


സാംസങ് ഗാലക്സി F62 (Samsung Galaxy) വിന്റെ ഏറ്റവും എടുത്ത് പറയേണ്ട പ്രത്യേകത അതിന്റെ ബാറ്ററിയാണ്.  7000mAh ബാറ്ററിയോടും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടും കൂടിയാണ് ഈ ഫോണെത്തുന്നത്. സൂപ്പർ AMOLED സ്‌ക്രീനാണ് സാംസങ് ഗാലക്സി F62ന് ഉള്ളത്. അതുപോലെ തന്നെ 64 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയോടൊപ്പം ക്വാഡ് റിയർ ക്യാമറ സിസ്റ്റമാണ് ഫോണിനുള്ളത്. ഗ്രേഡിയന്റ് ഫിനിഷ് ഡിസൈനാണ് സ്മാർട്ട്‌ഫോണിന് ഉണ്ടാവുകയെന്ന് ഫ്ലിപ്ക്കാർട്ട് അറിയിച്ചിട്ടുണ്ട്.


ALSO READ: Nokia 5.4 India യിലെത്തി; ഫോണിന്റെ ക്യാമറ, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം


6.7 ഇഞ്ച് AMOLED സ്ക്രീൻ ഡിസ്പ്ലേയും 6ജിബി ആൻഡ് 128 ജിബി സ്റ്റോറേജുമാണ് ഫോണിന് പ്രതീക്ഷിക്കുന്നത്.  സാംസങ് ഗാലക്സി F62വിന്റെ വില കമ്പനി ഇനിയും വ്യക്താക്കിയിട്ടില്ലെങ്കിലും ഫോണിന്റെ ബേസിക് മോഡലിന് 25000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.  ഫെബ്രുവരി 15 (February) മുതൽ ഫോൺ ഫ്ലിപ്കാർട്ടിലും (Flipkart) സാംസങ് ഓൺലൈൻ സ്റ്റോറിലും ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.