New Delhi: പ്രൈവസി പോളിസിയുടെ (privacy policy) കാര്യത്തിൽ വാട്സ്ആപ്പ് ഇന്ത്യക്കാരെ വിവേചിച്ച് കാണുന്നത് ആശങ്ക ഉയർത്തുന്നുവെന്ന്  കേന്ദ്രം ഡൽഹി ഹൈ കോടതിയെ (High court) അറിയിച്ചു. തിങ്കളാഴ്ച  വാട്സ്ആപ്പിന്റെ പ്രൈവസി പോളിസിക്ക് എതിരെയുള്ള പെറ്റീഷൻ ഹൈക്കോടതി പരിഗണിക്കെയാണ്   കേന്ദ്രം ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇന്ത്യാ  സർക്കാർ ഇതിൽ വിശദീകരണം ആവശ്യപ്പെടിരുന്നുവെന്നും അതിന് ഉത്തരം നൽകി കൊണ്ടിരിക്കുകയാണെന്നും വാട്സ്ആപ്പ്  (WhatsApp)അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വാട്സ്ആപ്പ് യൂറോപ്യൻ രാജ്യങ്ങളിൽ ഉള്ളവരുടെ വിവരങ്ങൾ ഫയ്‌സ്ബുക്കിന് (Facebook) നൽകില്ലെന്ന് പ്രത്യേകം പറയുമ്പോൾ ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കും നൽകിയ പ്രൈവസി പോളിസിയിൽ ഇത് പ്രതിപാദിക്കുന്നില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറലായ ചേതൻ ശർമ്മ കോടതിയിൽ പറഞ്ഞു. 


ALSO READ: Whatsappന്റെ പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം


വാട്സ്ആപ്പ് തങ്ങളുടെ വ്യവസ്ഥകളും പ്രൈവസി പോളിസികളും മാറ്റുകയാണെന്നും  . മാറ്റം വരുത്തിയ പോളിസികളും വ്യവസ്ഥകളും ഫെബ്രുവരി 8ന് ,മുമ്പ് അം​ഗീകരിച്ചില്ലെങ്കിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്നും വാട്സ്ആപ്പ് അറിയിച്ചിരിന്നു. ജനുവരി നാലിന് വന്ന അപ്ഡേറ്റിലെ വിവരങ്ങളിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. സേവനനുസരണം വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ സ്വീകരിക്കുകയാണെന്നാണ് അപ്ഡേറ്റിൽ നൽകിയിരുന്ന  വിവരം. വാട്സ്ആപ്പ് ഉപയോ​ഗിക്കുന്നവർ തങ്ങളുടെ മറ്റ് ഉപഭോക്താക്കളുമായി എങ്ങനെയാണ് പെരുമാറുന്നതെന്നും, വാട്സ്ആപ്പിലെ സെറ്റിങ്സും, ഉപയോ​ഗത്തിനായി എടുക്കുന്ന സമയം, തുടങ്ങി മറ്റ്  സ്വകാര്യ വിവരങ്ങൾ (Privacy) നിരീക്ഷിക്കുമെന്നും വാട്സ്ആപ്പ് അറിയിച്ചിരുന്നു. ഇവയെല്ലാം അം​ഗീകരിക്കാത്തവർക്ക് തങ്ങളുടെ സേവനം നിർത്തലാക്കുമെന്ന് വാട്സആപ്പ് വ്യക്തമാക്കിയിരുന്നു.


ALSO READ: WhatsApp പഠിച്ച പതിനെട്ടും നോക്കുന്നു; എന്നാൽ ഉപഭോക്താക്കളുടെ പാലയനം കുറയുന്നില്ല


എന്നാൽ വാട്സാപ്പിന്റെ പുതിയ നയത്തിൽ പ്രതിഷേധം ശക്തമായപ്പോൾ ഫെബ്രുവരി 8ന് മുമ്പ് നയം അം​​ഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന നടപടി മാറ്റിവെച്ചു. ജനുവരി 16 നാണ്  വാട്സ്ആപ്പ് ഈ വിവരം പുറത്ത് വിട്ടത്. വാട്സ്ആപ്പിനും ഫേസ്ബുക്കിനും (Facebook) ഉപഭോക്താക്കളുടെ (Users) സ്വകാര്യ സന്ദേശങ്ങൾ കാണാൻ സാധിക്കില്ലെന്നും അതെപോലെ വാട്സ്ആപ്പ് വഴിയുള്ള ഫോൺ വിളികൾ കമ്പനിക്ക് കേൾക്കാനും സാധിക്കില്ലെന്നും വാട്സ്ആപ്പ് അതോടൊപ്പം അറിയിച്ചു. 


അതിനിടെ ആപ്പിന്റെ സ്വാകര്യ നയത്തെ പ്രതിഷേധിച്ച നിരവധി പേർ വാട്സ്ആപ്പിൽ (WhatsApp) നിന്ന് മറ്റ് ആപ്ലിക്കേഷനിലേക്ക് പാലയനം ചെയ്തു. അദ്യം ഇത് ബിസിനെസ്സ് (business) അക്കൗണ്ടുകൾക്ക് മാത്രമാണ് ഈ നയമെന്നും സ്വകാര്യ അക്കൗണ്ടുകൾക്ക് ഇത് ബാധികമല്ലന്നും വാട്സ്ആപ്പ് അറിയിച്ചു. പിന്നാലെ ആരുടെയും ഡേറ്റയിൽ തങ്ങൾ കയറി ഇടപെടാറില്ലെന്നും എല്ലാം എൻഡ് ടു എൻഡ് എൻക്രിപ്റ്റഡാണെന്നും അറിയിച്ചു. എങ്കിലും പാലായനം മാത്രം കുറഞ്ഞില്ല.


ALSO READ: WhatsApp ന്റെ ഈ വ്യവസ്ഥകൾ ആം​ഗീകരിച്ചോ, ഇല്ലെങ്കിൽ അക്കൗണ്ട് നഷ്ടമാകും


തുടർന്ന് ജനുവരി 19ന് വാട്സ്‌ആപ്പിന്റെ പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഐ.ടി വകുപ്പ് വാട്‌സ്‌ആപ്പ് സി.ഇ.ഒക്ക് കത്തയച്ചിരുന്നു. വാട്സ്‌ആപ്പിന്റെ (whatsapp) ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. ആപ്പില്‍ ഏകപക്ഷീയമായ നയമാറ്റങ്ങള്‍ അംഗീകരിക്കാനാവില്ല. വിവരങ്ങളുടെ സ്വകാര്യത, തെരഞ്ഞെടുക്കാനുള്ള അവകാശം, ഡാറ്റാ സുരക്ഷിതത്വം തുടങ്ങിയവ സംബന്ധിച്ച സമീപനം പുനപ്പരിശോധിക്കണമെന്നും പുതുതായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാറ്റം പിന്‍വലിക്കണമെന്നും ഇപ്പോള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന മാറ്റങ്ങള്‍ ഇന്ത്യക്കാരുടെ പരമാധികാരത്തിലും തെരഞ്ഞെടുക്കാനുള്ള അവസരവും സംബന്ധിച്ച്‌ ആശങ്കയുണര്‍ത്തുന്നതാണ്. ഇത് സുരക്ഷാ ഭീഷണി ഉയര്‍ത്തുനതുമാണ്. അതിനാല്‍ പുതിയ നയം പിന്‍വലിക്കാന്‍ തയ്യാറാകണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ (Central Goverment) അറിയിച്ചത്.