ലോസ് ഏഞ്ചല്‍സ്: തെരഞ്ഞെടുപ്പ് റാലിക്കിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനു നേരെ വധശ്രമം. ബ്രിട്ടീഷ് വംശജനായ 19കാരൻ മൈക്കേൽ സാൻഫോർഡാണ് ട്രംപിനെ വധിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കൽ നിന്ന് തോക്ക് പിടിച്ചുവാങ്ങിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, യുവാവിന്‍റെ ശ്രമം പൊലീസ് പരാജയപ്പെടുത്തി. ശനിയാഴ്ച ലാസ് വേഗാസിൽ നടന്ന റാലിക്കിടെയായിരുന്നു സംഭവം. മൈക്കള്‍ സാന്റ്‌ഫോര്‍ഡ് എന്നാണ് ഇയാളുടെ പേരെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.


18 മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ യുഎസിലെ ന്യൂജേഴ്‌സിയിലെത്തിയത്. ലാസ് വേഗാസിലെ ശ്രമം പരാജയപ്പെട്ടാൽ ട്രംപ് പങ്കെടുക്കുന്ന ഫിനിക്സിൽ വെച്ച് അദേഹത്തിനെ വധിക്കുകയായിരുന്നു യുവാവിന്‍റെ ലക്ഷ്യം. ആ റാലിയിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റും ഇയാളുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.