ലണ്ടന്‍: ബ്രിട്ടനിലെ നോട്ടിങ്ഹാമില്‍ മിനി ബസും രണ്ടു ട്രക്കുകളും കൂട്ടിയിടിച്ച് മലയാളികളടക്കം എട്ടു പേര്‍ മരിച്ചു, നാലു പേര്‍ക്ക് പരിക്കേറ്റു.  ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. പ്രധാന പാതയായ എം വണ്‍ മോട്ടോര്‍ വേയിലാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്രിട്ടനില്‍ മിനിബസ് സര്‍വീസ് നടത്തുന്ന എ.ബി.സി ട്രാവല്‍സിലെ കോട്ടയം സ്വദേശി ചേര്‍പ്പുങ്കല്‍ കടൂക്കുന്നേല്‍ സിറിയക് ജോസഫ്(52), വിപ്രോയിലെ എന്‍ജിനിയാറായ കോട്ടയം ചിങ്ങവനം ചാന്ദാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജിവ്(28) എന്നിവരാണ് മരിച്ച മലയാളികള്‍. ഇതില്‍ മരിച്ച സിറിയക് വീട് പണിക്കായി അടുത്തയാഴ്ച നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം. 2008 മുതല്‍ സിറിയക് ബ്രിട്ടനില്‍ മിനിബസ് സര്‍വ്വീസ് നടത്തിവരികയായിരുന്നു.  കഴിഞ്ഞ 25 വര്‍ഷത്തിനിടെ ബ്രിട്ടനില്‍ നടന്ന ഏറ്റവും വലിയ  വാഹന അപകടമാണ് ഇതെതെന്നാണ് ബ്രിട്ടീഷ് അധികൃതര്‍ വിലയിരുത്തുന്നത്‌. 


സിറിയക് ഓടിച്ച പതിനാറ് യാത്രക്കാരുണ്ടായിരുന്ന മിനിബസ് വെമ്പ്‌ളി കോച്ച് സ്‌റ്റേഷനില്‍ നിന്നും നോര്‍ത്ത്  വെസ്റ്റ് ലണ്ടനിലേക്ക് പോവുമ്പോള്‍ മില്‍ട്ടണ്‍ കെയിന്‍സ് ജംഗ്ഷനില്‍(എം.വണ്‍) രണ്ട് ട്രക്കുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.  അപകടമുണ്ടാക്കിയതിന്‍റെ പേരില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ അമിതമായി മദ്യപിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്.