ഡൽഹി: ആമസോണിൽ കൂട്ട പിരിച്ചുവിടൽ നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ 18,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി സിഇഒ ആൻഡി ജാസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നേരത്തെ തീരുമാനിച്ചിരുന്നതിനേക്കാൾ, 70 ശതമാനം കൂടുതൽ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കമ്പനി അനിശ്ചിതത്വവും പ്രയാസകരവുമായ സമ്പദ്‌വ്യവസ്ഥയിൽ തുടരുന്നതിനാൽ 2023 ൽ കൂടുതൽ തൊഴിലാളികളെ പിരിച്ചുവിടുമെന്ന് നവംബറിൽ ജാസി മുന്നറിയിപ്പ് നൽകിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എലിമിനേഷനുകളിൽ ഭൂരിഭാഗവും ആമസോൺ സ്റ്റോറുകളിലും പീപ്പിൾസ് എക്സ്പീരിയൻസ് ആൻഡ് ടെക്നോളജി സൊലൂഷൻസ് ഓർഗനൈസേഷനുകളിലും ആണെന്ന് ജാസി കമ്പനിക്ക് നൽകിയ കുറിപ്പിൽ പറഞ്ഞു. എക്സിറ്റ് പേയ്‌മെന്റ്, ട്രാൻസിഷണൽ ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങൾ, എക്‌സ്‌റ്റേണൽ ജോബ് പ്ലേസ്‌മെന്റ് സപ്പോർട്ട് എന്നിവ ഉൾപ്പെടുന്ന ഒരു പാക്കേജ് സ്ഥാപനം നൽകുമെന്നും ആൻഡി ജാസി കൂട്ടിച്ചേർത്തു.


ALSO READ: സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ജീവനക്കാരെ പിരിച്ചു വിടാൻ ആമസോൺ


കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ട പിരിച്ചുവിടൽ ആയിരിക്കും ആമസോണിൽ നടക്കുകയെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കോവിഡിന് പിന്നാലെ സാധനങ്ങളുടെ ഡിമാൻഡിലുണ്ടായ ഇടിവാണ് പിരിച്ചുവിടലിന് കാരണമെന്നാണ് സൂചന. നേരത്തെ ആമസോണിന് 81 ലക്ഷം കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. ഇത്രയും തുകയുടെ നഷ്ടമുണ്ടാകുന്ന ആദ്യ മൾട്ടിനാഷണൽ കമ്പനിയാണ് ആമസോൺ. 2021ൽ 1.88ലക്ഷം കോടി ഡോളർ ആസ്ഥിയുണ്ടായിരുന്നു ആമസോണിന്. കഴിഞ്ഞ കുറച്ച് നാളുകളായി അത് ഏകദേശം 87,900 കോടി ഡോളറായി കുറ‍ഞ്ഞിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.