സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ജീവനക്കാരെ പിരിച്ചു വിടാൻ ആമസോൺ

വിതരണ കേന്ദ്രത്തിലെ ജീവനക്കാർ, ടെക്നോളജി സ്റ്റാഫ്, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ എന്നിവരെയാണ് ഇത്തരത്തിൽ പിരിച്ചുവിടുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 7, 2022, 12:16 PM IST
  • ജീവനക്കാരുടെ പ്രവർത്തന മികവ് വിലയിരുത്താൻ കമ്പനി മാനേജർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്
  • നേരത്തെ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു
  • ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോൺ
സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ജീവനക്കാരെ പിരിച്ചു വിടാൻ ആമസോൺ

ആമസോണിൽ സാമ്പത്തിക പ്രതിസന്ധി . ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 20,000 ജീവനക്കാരെ കമ്പനി ഉടൻ പിരിച്ചുവിടുമെന്നാണ് സൂചന . നേരത്തെ പിരിച്ചുവിടുമെന്ന് പറഞ്ഞിരുന്ന കണക്കിന്റെ ഇരട്ടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത് . മിക്ക പ്രദേശങ്ങളിലുള്ള വിവിധ ഡിപ്പാർട്ട്മെന്റുകളിലുള്ള ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന . 

വിതരണ കേന്ദ്രത്തിലെ ജീവനക്കാർ, ടെക്നോളജി സ്റ്റാഫ്, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ എന്നിവരെയാണ് ഇത്തരത്തിൽ പിരിച്ചുവിടുന്നത് . വരും മാസങ്ങളിലും പിരിച്ചുവിടൽ തുടരും . ജീവനക്കാരുടെ പ്രവർത്തന മികവ് വിലയിരുത്താൻ കമ്പനി മാനേജർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട് . നേരത്തെ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോൺ . 

കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടൽ ആയിരിക്കും ആമസോണിൽ നടക്കുകയെന്നും റിപ്പോർട്ടുകളുണ്ട് . കോവിഡിന് പിന്നാലെ സാധനങ്ങളുടെ ഡിമാൻഡിലുണ്ടായ ഇടിവാണ് പിരിച്ചുവിടലിന് കാരണമെന്നാണ് സൂചന . നേരത്തെ ആമസോണിന് 81 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നിരുന്നു . ഇത്രയും തുകയുടെ നഷ്ടമുണ്ടാക്കുന്ന ആദ്യ പൊതുമേഖലാ കമ്പനിയാമ് ആമസോൺ . 2021ൽ 1.88ലക്ഷം കോടി ഡോളർ ആസ്ഥിയുണ്ടായിരുന്നു കമ്പനിയ്ക്ക് . കഴിഞ്ഞയാഴ്ച അത് ഇടിഞ്ഞ് ഏകദേശ് 87,900 കോടി ഡോളറായി മാറി . 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News