വാഷിംഗ്‌ടണ്‍ : ചൈനീസ് കമ്പനികൾക്ക് വിലക്ക് (Ban on Chinese Firms) ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുരക്ഷാ പ്രശനങ്ങളുടെ പേരിൽ ചൈനീസ് സര്‍ക്കാരുമായി അടുത്തുനില്‍ക്കുന്ന 59 കമ്പനികള്‍ക്കാണ് ബൈഡന്‍ (Biden) ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.  അതിൽ ടെക് ഭീമൻമാർ ആയ വാവെയും ഉൾപ്പെടും. 


Also Read: ഷവോമി അടക്കം 11 കമ്പനികളെ അമേരിക്കയിൽ നിരോധിച്ചു


ഈ വിലക്ക് ആഗസ്റ്റ് രണ്ടുമുതല്‍ നിലവില്‍ വരും.  ഈ നടപടിയിലൂടെ ചാരവൃത്തി, വിവരങ്ങള്‍ ചോര്‍ത്തല്‍ എന്നിവ തടയുകയാണ് ലക്ഷ്യമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.  എന്തായാലും ചൈനയുടെ (China) കാര്യത്തിൽ മുൻ പ്രസിഡന്റ് ട്രംപിന്റെ നയം തന്നെയാണ് ബൈഡനും ഉള്ളത് എന്ന കാര്യം ശ്രദ്ധേയമാണ്. 


എങ്കിലും അമേരിക്കയുടെ ഈ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ 31 കമ്പനികളെ ആയിരുന്നു വിലക്കാനുള്ള തീരുമാനമെങ്കിൽ ഇപ്പോൾ അത് 59 ആയിട്ടുണ്ട്.   


ഇന്ത്യയിൽ നേരത്തെതന്നെ ടിക് ടോക് (Tik-Tok) അടക്കമുള്ള നിരവധി ചൈനീസ് ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് അമേരിക്കയും വിലക്കേർപ്പെടുത്തിയത്. 


ഇതിനിടയിൽ ഇന്ത്യയിൽ കോവിഡ് വാക്‌സിൻ (Covid Vaccine) എത്തിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് (Kamala Harris) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (Narendra Modi) ഉറപ്പ് നൽകിയിട്ടുണ്ട്. ആഗോള തലത്തിൽ വാക്‌സിൻ എത്തിക്കാനുള്ള അമേരിക്കയുടെ പദ്ധതിയാണ് ഇന്ത്യയിലേക്ക് വാക്‌സിൻ എത്തിക്കുന്നത്.   ആദ്യം 25 മില്യൺ വാക്‌സിൻ ഡോസുകളാണ് അമേരിക്ക വിവിധ രാജ്യങ്ങളിലേക്കായി കയറ്റി അയക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.