പ്രധാനമന്ത്രിയും പ്രതിപക്ഷവും എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്ന രൂപമെന്ന് പറയുന്നത് കീരിയും പാമ്പുമാണെന്ന കാര്യത്തില്‍ സംശയമില്ല അല്ലെ. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ എല്ലായിടത്തും അങ്ങനെയാണെന്ന് ചിന്തിക്കാന്‍ വരട്ടെ. ഇന്ത്യയുടെ അയല്‍രാജ്യമായ ഭൂട്ടാനില്‍ അങ്ങനെയല്ലയെന്ന്‍ ചില ചിത്രങ്ങളില്‍ നിന്നും മനസിലാക്കാം.


ചിത്രത്തില്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സ്നേഹത്തോടെ ചേര്‍ന്നു നില്‍ക്കുന്നത് നമുക്ക് കാണാന്‍ കഴിയും.


ഭൂട്ടാന്‍റെ ദേശീയദിനാചരണത്തിന് മുന്നോടിയായുള്ള കൂടിക്കാഴ്ചയുടേതായിരുന്നു ചിത്രങ്ങള്‍.


ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ഡോ.ലോതായ് ഷെറിങ്ങിന്‍റെയും പ്രതിപക്ഷ നേതാവ് ഡോ. പ്രേമ ഗ്യാമത്ഷോയുടേയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 


ഇരുവരുടെയും ചിത്രങ്ങള്‍ പ്രധാനമന്ത്രി തന്‍റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളില്‍ ഇരുവരും ചേര്‍ന്ന് ഒരു കല്ലില്‍ ഉലക്കകൊണ്ട് ധാന്യമിടിക്കുന്ന ചിത്രവും ഉണ്ട്.