അബുജ: കുട്ടികൾക്കെതിരായ അതിക്രമങ്ങൾ (Child abuse) തടയാൻ  കടുത്ത നിയമ ഭേദഗതിയുമായി  നൈജീരിയന്‍  സ്റ്റേറ്റ്..!!


COMMERCIAL BREAK
SCROLL TO CONTINUE READING

ബലാത്സംഗക്കേസിൽ  (Rape case) പ്രതികളാകുന്ന പുരുഷന്മാരുടെ ലിംഗം ഛേദിക്കാനുള്ള  (castration of rapists) നിയമം പാസാക്കി.  14 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷയാണ്  പുതുക്കിയ നിയമത്തില്‍ പറഞ്ഞിരിയ്ക്കുന്നത്.  കൂടാതെ,  സ്ത്രീകള്‍ക്കുമുണ്ട് ശിക്ഷ.  14 വയസിന് താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശിക്ഷിക്കപ്പെട്ടാൽ സ്ത്രീകളുടെ ഫെലോപ്യൻ ട്യൂബുകൾ നീക്കംചെയ്യും.  


നൈജീരിയ (Nigeria)യിലെ കഡുന സ്റ്റേറ്റ് ആണ് ഇത്തരത്തില്‍ നിയമ ഭേദഗതി നടപ്പിലാക്കിയിരിയ്ക്കുന്നത്‌.  
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ശക്തമായ ശിക്ഷ ആവശ്യമാണെന്ന് നിയമം പാസാക്കിക്കൊണ്ട് ഗവർണർ നാസിർ അഹമ്മദ് എൽ റുഫായി പറഞ്ഞു.


14 വയസിന് മുകളിലുള്ള ഒരാളെ ബലാത്സംഗം ചെയ്യുന്നവർക്ക് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരുമെന്ന് സംസ്ഥാനത്തിന്‍റെ പുതുതായി ഭേദഗതി ചെയ്ത നിയമത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ പ്രായപൂർത്തിയായ ഒരാളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്ക് പരമാവധി 21 വര്‍ഷം തടവുശിക്ഷയും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് 12 വര്‍ഷം തടവുമായിരുന്നു നല്‍കിയിരുന്നത്.


കൊറോണ വൈറസ് (Corona Virus) വ്യാപനത്തെത്തുടര്‍ന്ന്  നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സമയത്ത് നൈജീരിയയിൽ ബലാത്സംഗക്കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത ശിക്ഷ തന്നെ നൽകാൻ നിയമം പാസാക്കിയത്.  


Also read: ഉത്തര്‍പ്രദേശ്: പീഡനങ്ങള്‍ തുടര്‍ക്കഥ; യോഗി സര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ്‌ , സമാജ് വാദി പാര്‍ട്ടി...


ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് മരണശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് വനിതാ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ ബലാത്സംഗത്തിനെതിരായ ഏറ്റവും കർശനമായ നിയമമാണ് കഡുന സംസ്ഥാനം നടപ്പിലാക്കിയിരിയ്ക്കുന്നത്. 


Also read: ഉത്തര്‍പ്രദേശില്‍ പീഡനങ്ങള്‍ തുടര്‍ക്കഥ, ബലാത്സംഗത്തിനിരയായി 3 വയസുകാരി കൊല്ലപ്പെട്ടു