ഉത്തര്‍പ്രദേശ്: പീഡനങ്ങള്‍ തുടര്‍ക്കഥ; യോഗി സര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ്‌ , സമാജ് വാദി പാര്‍ട്ടി...

  ഉത്തര്‍പ്രദേശില്‍  പീഡനങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ ഭരണകൂടം കാട്ടുന്ന അനാസ്ഥയില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍.... 

Last Updated : Sep 5, 2020, 05:17 PM IST
  • ഉത്തര്‍പ്രദേശില്‍ പീഡനങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ ഭരണകൂടം കാട്ടുന്ന അനാസ്ഥയില്‍ പ്രതിഷേധവുമായി പ്രതിപക്ഷ൦
  • കഴിഞ്ഞ 20 ദിവസത്തിനിടെ ഇത് മൂന്ന് പെണ്‍കുട്ടികളാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്സം
  • ഭവങ്ങളില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍​ഗ്രസും സമാജ് വാദി പാര്‍ട്ടിയും രം​ഗത്തെത്തി
ഉത്തര്‍പ്രദേശ്:  പീഡനങ്ങള്‍ തുടര്‍ക്കഥ; യോഗി സര്‍ക്കാര്‍  മറുപടി പറയണമെന്ന് കോണ്‍ഗ്രസ്‌ , സമാജ് വാദി പാര്‍ട്ടി...

ലഖ്‌നൗ:  ഉത്തര്‍പ്രദേശില്‍  പീഡനങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ ഭരണകൂടം കാട്ടുന്ന അനാസ്ഥയില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍.... 

കഴിഞ്ഞ 20 ദിവസത്തിനിടെ ഇത് മൂന്ന് പെണ്‍കുട്ടികളാണ്  ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.  
സംഭവങ്ങളില്‍  യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍​ഗ്രസും സമാജ് വാദി പാര്‍ട്ടിയും രം​ഗത്തെത്തിയിരിയ്ക്കുകയാണ്.  

സംഭവത്തിനട്ട്  ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി യോ​ഗി ആതിദ്യനാഥ് മറുപടി പറയണമെന്നും കോണ്‍​ഗ്രസ് നേതാവ് അജയ് കുമാര്‍ ലല്ലു ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ ദിവസമാണ് മൂന്ന് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി  കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.  ലഖിംപൂര്‍ഖേരിയിലാണ്  സംഭവം നടന്നത്.  

ബുധനാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടില്‍ നിന്ന് അരകിലോ മീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം  തലയില്‍ മുറിവുകളോടെ കണ്ടെത്തിയത്. പോസ്‌റ്റുമോര്‍ട്ടത്തില്‍ ലൈംഗികാതിക്രമം സ്ഥിരീകരിച്ചിരുന്നു.
 
അതേസമയം, സംഭവത്തില്‍ പ്രതി എന്ന് പോലീസ് സംശയിച്ചിരുന്ന ആളെ കസ്റ്റഡിയില്‍ എടുത്തു. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് വെടിയേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്. 

കഴിഞ്ഞ ദിവസമാണ്   ലഖിംപൂര്‍ഖേരി ജില്ലയില്‍  17 കാരി ബലാത്സംഗത്തിനിരയായി  കൊല്ലപ്പെട്ടത്. സ്‌കോളര്‍ഷിപ്പ് അപേക്ഷ പൂരിപ്പിക്കാന്‍ വീട്ടില്‍ നിന്ന് പോയ  പെണ്‍കുട്ടിയെ  ഗ്രാമത്തിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗ്രാമത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള വരണ്ട കുളത്തിനടുത്താണ്  പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഈ സംഭവത്തിന്‌  മുന്‍പ്  13 വയസുകാരിയായ  മറ്റൊരു പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയിരുന്നു.  

Also read: ഉത്തര്‍പ്രദേശില്‍ പീഡനങ്ങള്‍ തുടര്‍ക്കഥ, ബലാത്സംഗത്തിനിരയായി 3 വയസുകാരി കൊല്ലപ്പെട്ടു

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിനും കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ  നേതൃത്വത്തില്‍ ഒരു ടീം തന്നെ അടുത്തിടെ യോഗി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. എന്നാല്‍, ഇതൊന്നും ഉത്തര്‍  പ്രദേശില്‍ ഫലം കാണുന്നില്ല  എന്നാണ്  അടുത്തിടെ നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് .... 

 

More Stories

Trending News