ചൈന: കൊറോണ വൈറസ് ചൈനയില്‍ വ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വൈറസ് ബാധിച്ചവരെ കണ്ടെത്താന്‍ പുതിയ സംവിധാനവുമായി ചൈനീസ്‌ വിദഗ്ദര്‍ രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രോഗികളെ അതിവേഗം പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ സാധിക്കുന്ന ന്യൂക്ലിക് ടെസ്റ്റ് കിറ്റ് ചൈനയില്‍ വിതരണം ചെയ്യുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ എട്ട് മുതല്‍ 15 മിനിറ്റിനുള്ളില്‍ വൈറസിനെ കണ്ടെത്താന്‍ കഴിയുമെന്നാണ് സിറ്റി ബ്യൂറോ ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി അറിയിച്ചിരിക്കുന്നത്.


കിറ്റിന് ഉയര്‍ന്ന സംവേദനക്ഷമത ഉള്ളതിനാല്‍ ഉപയോഗിക്കാന്‍ എളുപ്പമുള്ളതാണെന്ന്‍ ബ്യൂറോ അഭിപ്രായപ്പെടുന്നു. കൂടാതെ വരും ദിവസങ്ങളില്‍ പകര്‍ച്ചവ്യാധി തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഇത് സുപ്രധാന പങ്കുവഹിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.


നാഷണല്‍ ഇന്സ്റ്റിറ്റ്യൂട്ട് ഫോര്‍ വൈറല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍റെയും വുക്സി ആസ്ഥാനമായുള്ള ഹൈടെക് കമ്പനിയുടെയും വിദഗ്ധരുടെയും സംയുക്ത പ്രവര്‍ത്തനമാണ് ഈ കിറ്റ്.