ന്യൂഡല്‍ഹി: കൊറോണ രാജ്യമെമ്പാടും താണ്ഡവമാടുന്ന ഈ സാഹചര്യത്തില്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 250 ഇന്ത്യാക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇറാനില്‍ എത്തിയ ഇന്ത്യന്‍ ഡോക്ടര്‍മാരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലഡാക്ക്, കാര്‍ഗില്‍ എന്നിവിടങ്ങളില്‍ നിന്നും ഫെബ്രുവരിയില്‍ ഇറാനിലേയ്ക്ക് പോയ ഇന്ത്യാക്കാര്‍ ഇവിടെ കുടുങ്ങുകയായിരുന്നു.


Also read: ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 147 കവിഞ്ഞു


ഇവരില്‍ ചിലര്‍ ഖോമിലെ താമസസ്ഥലങ്ങളിലും മറ്റു ചിലര്‍ ഹോട്ടലുകളിലുമാണ് താമസിക്കുന്നത്. ഖോമിലാണ് കൊറോണ വൈറസ് ബാധ കൂടുതലായി ഏറ്റിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പൂനെയില്‍ നിന്നുള്ള ഡോക്ടര്‍മാരെയാണ് ഇറാനിലെ ഇന്ത്യാക്കാരുടെ അടുത്തേയ്ക്ക് അയച്ചത്.


കഴിഞ്ഞ ഞായറാഴ്ച ഇറാനില്‍ നിന്നും 243 ഇന്ത്യാക്കാരെയാണ് ഇന്ത്യയിലേയ്ക്ക് എത്തിച്ചിരുന്നു. 131 വിദ്യാര്‍ത്ഥികളും 103 തീര്‍ത്ഥാടകരും ഉള്‍പ്പെടെ 243 അംഗ സംഘത്തെയാണ് ഇന്ത്യയില്‍ എത്തിച്ചത്.


Also read: Corona: ഇറാനില്‍ നിന്നും 243 ഇന്ത്യാക്കാരെകൂടി നാട്ടിലെത്തിച്ചു


ചൈനയ്ക്ക് ശേഷം രോഗബാധ കൂടുതലായി ബാധിച്ചിരിക്കുന്നത് ഇറാനിലും, ഇറ്റലിയിലുമാണ്. ഇറാനില്‍ ഏഴുനൂറില്‍ അധികം പേര്‍ കൊറോണ ബാധിച്ച് മരണമടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.