ന്യൂഡല്‍ഹി: വുഹാന്‍ വൈറസായ കൊറോണ (Covid-19) ലോകമെമ്പാടും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 147 കവിഞ്ഞതായി റിപ്പോര്‍ട്ട്.
Ministry of Health and Family Welfare: Total number of confirmed #COVID19 cases in India rises to 147 - comprising 122 Indian nationals and 25 foreign nationals (as on 18.03.2020 at 09:00 AM) pic.twitter.com/Lzw64idp5F
— ANI (@ANI) March 18, 2020
കൊറോണ വൈറസ് പരക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കിടയിലും രോഗബാധ ആദ്യഘട്ടത്തില്‍ നിന്നും രണ്ടാം ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍' ഫോര്‍ മെഡിക്കല്‍ റിസര്‍ച് അറിയിച്ചു.
Also read: Watch video: കൊറോണ വൈറസില്‍ നിന്നും എങ്ങനെ സുരക്ഷനേടാം
എന്നാല്‍ ഇത് രണ്ടാം ഘട്ടത്തില്‍ നിന്നും മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്നാല്‍ നിയന്ത്രക്കാനാവാത്ത സാഹചര്യമായിരിക്കും ഉണ്ടാകുക എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ കൂടുതല്‍ കരുതല്‍ വേണമെന്നും ഇന്ത്യന്‍ കൗണ്‍സില്‍' ഫോര്‍ മെഡിക്കല്‍ റിസര്‍ച് അറിയിച്ചിട്ടുണ്ട്.
ആര്‍ക്കെങ്കിലും പനി, ചുമ, ജലദോഷം തൊണ്ടവേദന തുടങ്ങീ അസുഖങ്ങള്‍ ഉണ്ടായാല്‍ ഉടനെതന്നെ ആശുപതിയില്‍ പോകണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
ഇതിനിടയില്‍ കൊറോണ പടരുന്ന കേരളത്തില്‍ അതീവ ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അബുദാബിയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മാഹിസ്വദേശിയ്ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇനി ഇയാള്‍ ആരുമായിട്ടൊക്കെ ബന്ധപ്പെട്ടിട്ടുണ്ട് എന്ന തിരച്ചിലിലാണ് അധികൃതര്‍.