കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ തിങ്കളാഴ്ച ദീപാവലിദിനത്തിന്‍റെ അവധി നല്‍കും. അന്നേ ദിവസം രാജ്യത്തെ ഹിന്ദു സമൂഹത്തിന് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി ഷാ പ്രഖ്യാപിച്ചു.


ഞായറാഴ്ചയാണ് ശരിക്കും ദീപാവലി വരുന്നത്. അന്ന് പൊതു അവധിദിനം ആയതിനാല്‍ തിങ്കളാഴ്ച ഈ അവധി നല്‍കുമെന്നും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ദീപാവലി സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു. താനും ഈ ആഘോഷത്തില്‍ പങ്കുചേരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.