ഒട്ടാവ: കാനഡയുടെ ജൂനിയർ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് പതിനാല് താരങ്ങൾ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടീമിലെ 28 പേര്‍ ബസിലുണ്ടായിരുന്നു. ടിസ്‌ഡേലിന് സമീപമാണ് അപകടം സംഭവിച്ചത്. ഹംബോൾട്ട് ബ്രോങ്കോസ് ടീം താരങ്ങളാണ് അപകടത്തിൽപ്പെട്ടത്. 


അപകടത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. ടൂർണമെന്റിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. മരിച്ച താരങ്ങളെല്ലാം 16നും 21നും ഇടയിൽ പ്രായമുള്ളവരാണ്.