ടെഹ്റാന്‍: ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയതിനു പിന്നാലെ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് വ്യക്തമാക്കുന്ന സൂചന നല്‍കിയിരിക്കുകയാണ് ഇറാന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിന് വ്യക്തമായ സൂചന നല്‍കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇറാനില്‍ അപൂര്‍വ്വമായി മാത്രം ഉയരുന്ന പ്രതികാരത്തിന്റെ പ്രതിബിംബമായ ചുവന്ന പതാക വിശുദ്ധ നഗരമായ ജംകരനിലെ പള്ളിയില്‍ ഉയര്‍ന്നു. 


ഇറാന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ക്യോം ജാംകരന്‍ മോസ്കിലെ താഴികക്കുടത്തില്‍ ചുവപ്പു കോടി ഉയര്‍ന്നിരിക്കുന്നത്. ഇറാനിയന്‍ പാരമ്പര്യമനുസരിച്ച്  യുദ്ധം വരുന്നതിന്‍റെ സൂചനയാണിതെന്നാണ് ഇറാനില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 


എഴുത്തുകാരനും അറബ് മാധ്യമ പ്രവര്‍ത്തകനുമായ ഹസന്‍ ഹസന്‍ ഇത് വലിയ യുദ്ധത്തിന്‍റെ സൂചനയാണ് എന്ന് ദൃശ്യങ്ങളടക്കം ട്വീറ്റ് ചെയ്തിട്ടുണ്ട്.


 



 


ഇറാനിയന്‍ ജനതയുടെ ആത്മാഭിമാനത്തിന്റെയും തിരിച്ചടിക്കലിന്‍റെയും പ്രതീകമാണ് ഈ ചുവന്ന പതാക. ഏഴാം നൂറ്റാണ്ടിലാണ് ഇറാനില്‍ ആദ്യമായി ഈ പതാക ഉയര്‍ത്തിയത്. 


അല്‍ ഹുസൈന്‍ ഇബ്‌നു അലിയുടെ വധത്തിനെതിരെ നടന്ന കര്‍ബാല യുദ്ധത്തിനു ശേഷമാണ് ഇറാനില്‍ ആദ്യമായി ഈ പതാക ഉയരുന്നത്. ഹുസൈന്‍റെ ചോരയ്ക്ക് പ്രതികാരം എന്ന് അറബിയില്‍ രേഖപ്പെടുത്തിയ ഈ പതാക ഇപ്പോള്‍ ഉയര്‍ത്തിയത് ഇറാന്‍ യുദ്ധത്തിന് മുതിരുന്നു എന്നതിന്‍റെ വ്യക്തമായ സൂചന കൂടിയാണ്. 


ഇത്തരം ചുവന്ന പതാകകള്‍ ഇറാനിലെ മറ്റു പലയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഖാസിം സുലൈമാനിയുടെ മരണത്തില്‍ കനത്ത പ്രതിഷേധമാണ് ഇറാനില്‍ നടന്നു വരുന്നത്. 


അതേസമയം അമേരിക്കയെ തൊട്ടാല്‍ വിവരമറിയുമെന്ന്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ പൗരന്‍മാരെയോ വസ്തുക്കളെയോ ആക്രമിച്ചാല്‍ ഇറാന്‍റെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളില്‍ തിരിച്ചാക്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


Also read: അമേരിക്കയെ തൊട്ടാല്‍ ഇറാന്‍റെ 52 കേന്ദ്രങ്ങള്‍ ആക്രമിക്കും