​ഗാസ സിറ്റി: ഇസ്രയേൽ-പലസ്തീൻ സം​ഘർഷം രൂക്ഷം. ലോഡ് ന​ഗരത്തിൽ ഇസ്രയേൽ (Israel) പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉന്നത സുരക്ഷാ ഉദ്യോ​ഗസ്ഥരും നിയമ ഉദ്യോ​ഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നെതന്യാഹു അടിയന്തരാവസ്ഥ (Emergency) പ്രഖ്യാപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരു രാജ്യങ്ങളും തമ്മിലുള്ള സം​ഘർഷം രൂക്ഷമാകുന്നതിനിടെ തെക്കൻ മേഖലയിൽ ഇസ്രയേൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. ചീഫ് ഓഫ് സ്റ്റാഫ് നിർദേശിച്ചതുപ്രകാരം 5000 സൈനികരെ (Army) കൂടി വിന്യസിക്കാൻ പ്രതിരോധ മന്ത്രി ബെന്നി ​ഗാന്റ്സ് ഉത്തരവിട്ടു. ആക്രമണങ്ങളിൽ മൂന്ന് ജൂതപള്ളികളും നിരവധി കടകളും വാഹനങ്ങളും കത്തി നശിച്ചു.


ALSO READ: ഇസ്രയേലിൽ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി


​ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് കുട്ടികൾ അടക്കം 26 പലസ്തീനികൾ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. തെക്കൻ ഇസ്രയേലിലേക്ക് തിങ്കളാഴ്ച അർധരാത്രിയോടെ പലസ്തീന്റെ സായുധ വിഭാ​ഗമായ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സ് സൗമ്യ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഏഴ് വർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ സംഘർഷമാണ് പശ്ചിമേഷ്യയിൽ അരങ്ങേറുന്നത്. ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ തുടർന്നുണ്ടായ സംഘർഷം വളരെ പെട്ടന്നാണ് ആളിപ്പടർന്നത്. ഇസ്രയേലിൽ നിരവധി മലയാളികൾ താമസിക്കുന്ന അഷ്കലോൺ ന​ഗരത്തിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് അടിമാലി സ്വദേശിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്.


സംഘർഷം അവസാനിപ്പിക്കാൻ ഇരു വിഭാ​ഗങ്ങളും തയ്യാറാകണമെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും (European Union) ആവശ്യപ്പെട്ടു. യുഎന്നിന്റെ നേതൃത്വത്തിൽ ഈജിപ്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ സമവായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അക്രമങ്ങളിൽ ഇസ്രയേലി സൈന്യത്തെക്കൊണ്ട് കണക്കുപറയിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്ന് സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സ്ഥിതി​ഗതികൾ ചർച്ച ചെയ്യുന്നതിനായി ഓർ​ഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ സ്ഥിരം പ്രതിനിധികളുടെ അടിയന്തരയോ​ഗം ജിദ്ദയിൽ ചേർന്നിട്ടുണ്ട്.


ALSO READ: ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് എല്ലാ സഹായവും നൽകും: വി. മുരളീധരൻ


ഇസ്രയേൽ കയ്യടക്കിയ ഷെയ്ഖ് ജാറ പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീനികൾ കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ വിധിപ്രസ്താവം ഈ ആഴ്ച ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ചെറിയ സംഘർഷങ്ങളും പ്രകോപനങ്ങളും ഇരുഭാ​ഗത്ത് നിന്നും ഉണ്ടായിരുന്നു. ഇസ്രയേലിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള അവസരം ബെഞ്ചമിൻ നെതന്യാഹുവിന് നഷ്ടമായിരുന്നു. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചിട്ടും സഖ്യകക്ഷികളുടെ നിസഹകരണത്തെ തുടർന്ന് പ്രതിപക്ഷ സ്ഥാനത്തേക്ക് പോകുന്നതിന്റെ വക്കിലാണ് നെതന്യാഹു. ഇതിനിടെയാണ് നിലവിലെ സംഘർഷം. ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിനും ​പലസ്തീനിൽ ഹമാസിനും രാഷ്ട്രീയ മേൽക്കൈ നേടാനാണ് ഇപ്പോഴത്തെ സംഘർഷങ്ങളെന്നും വിമർശനമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.