ഭാര്യ ഗര്‍ഭിണിയായതിന്‍റെ ഉത്തരവാദിത്തം പൂച്ചക്കുട്ടിയുടെ മേല്‍ ചുമത്തുന്ന ഒരു യുവാവിന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലൈംഗീക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഉപയോഗിക്കാന്‍ കൊണ്ടുവന്ന കോണ്ടത്തില്‍  ദ്വാരങ്ങളുണ്ടാക്കി എന്നതാണ് പൂച്ചയെ കുറ്റപ്പെടുത്താന്‍ കാരണം. കോണ്ടം ഉപയോഗിക്കാനെടുത്ത സമയത്ത് ദമ്പതികള്‍ ഇത് ശ്രദ്ധിച്ചിരുന്നില്ല. അഞ്ചാഴ്ചകള്‍ക്ക് ശേഷം യുവതി ഗര്‍ഭിണിയായപ്പോഴാണ് ദമ്പതികള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത്. 


ആരും കാണരുത്!! നിങ്ങള്‍ വിചാരിച്ചാല്‍ മാത്ര൦ കാണാന്‍ കഴിയുന്ന 'രഹസ്യ ടാറ്റൂ'കള്‍...


കഴിഞ്ഞ വര്‍ഷമാണ് ദമ്പതികള്‍ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നീട് ആഗോള ആരോഗ്യ പ്രതിസന്ധിയും ആദ്യ പ്രസവത്തിലുണ്ടായ ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് രണ്ടു വര്‍ഷത്തേക്ക് കുഞ്ഞുങ്ങള്‍ വേണ്ടെന്ന്‍ തീരുമാനിക്കുകയായിരുന്നു. ഗര്‍ഭനിരോധന ഗുളികകളാണ് ഇവര്‍ ആദ്യം ഉപയോഗിച്ചിരുന്നത്. എന്നാല്‍, അതുമൂലം യുവതിയ്ക്ക് ഭാരം വര്‍ധിക്കുകയും രോഗങ്ങള്‍ വരാന്‍ തുടങ്ങുകയും ചെയ്തു. 


ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാനായാണ് ദമ്പതികള്‍ കോണ്ടം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ദമ്പതികളുടെ വളര്‍ത്തുപൂച്ച എല്ലാ പദ്ധതികളും നശിപ്പിക്കുകയായിരുന്നു. Reddif -ല്‍ പങ്കുവച്ച കുറിപ്പിലാണ് യുവാവ് തങ്ങളുടെ അനുഭവം മറ്റുള്ളവരുമായി പങ്കുവച്ചത്. 


നിങ്ങളൊരു പൂച്ച പ്രേമിയാണോ? ഇതാ നിങ്ങള്‍ക്കായി ഒരു ഡേറ്റിംഗ് ആപ്!!


'പൂച്ച കാരണം ഇന്ന് എന്റെ ഭാര്യ ഗര്‍ഭിണിയായി' എന്ന അടിക്കുറിപ്പോടെയാണ് യുവാവ് അനുഭവം പങ്കുവച്ചത്. എന്ത് സാധനം അടുക്കിവച്ചാലും അത് വലിച്ച് താഴെ നിരത്തിയുടന്നത് പൂച്ചയുടെ പതിവാണ്. അങ്ങനെ സാധനങ്ങള്‍ വലിച്ചിടുന്നതിനിടെ കോണ്ടം സൂക്ഷിച്ചിരുന്ന ഡ്രോയറും പൂച്ച വലിച്ചു താഴെയിട്ടു. 


എന്നാല്‍, ഇത് ശ്രദ്ധയില്‍പ്പെട്ട ദമ്പതികള്‍ സാധാരണ ചെയ്യുംപോലെ അത് തിരകെ പെട്ടിയിലാക്കി സൂക്ഷിച്ചു. ഇതേദിവസം രാത്രിയിലാണ് ഇവര്‍ അതിലൊരു കോണ്ടം ഉപയോഗിച്ചതും. മൂന്നാഴ്ചയ്ക്ക് ശേഷം ആദ്യ ഗര്‍ഭധാരണത്തില്‍ ഉണ്ടായിരുന്ന അതേ ലക്ഷണങ്ങള്‍ ഭാര്യ കാണിച്ചു. സംശയം തോന്നിയപ്പോള്‍ ഉറപ്പിക്കാനായി പ്രെഗ്നന്‍സി കിറ്റ്‌ വാങ്ങുകയും പരിശോധിക്കുകയുമായിരുന്നു. 


തെന്നിന്ത്യയുടെ താരറാണി... മലയാളികളുടെ സ്വന്തം നയന്‍താരയുടെ ചിത്രങ്ങള്‍ കാണാം...


ഭാര്യ ഗര്‍ഭിണിയാണെന്ന് മനസിലാക്കിയ യുവാവ് അന്ന് നടന്ന സംഭവം ഓര്‍ത്തെടുക്കുകയും കോണ്ടം സൂക്ഷിച്ചിരുന്ന പെട്ടി പരിശോധിക്കുകയും ചെയ്തപ്പോഴാണ് കാര്യം മനസിലായത്. പെട്ടിയില്‍ സൂക്ഷിച്ചിരുന്ന എല്ലാ കോണ്ടം പാക്കറ്റുകളും കീറിയിരുന്നു. ചിലത് നഖം ഉപയോഗിച്ച് വലിച്ചുകീറിയതായും മറ്റ് ചിലത് പല്ലുകള്‍ ഉപയോഗിച്ച് കടിച്ചതായും കണ്ടെത്തുകയായിരുന്നു.