പൂച്ച പ്രേമികള്‍ക്കായി പ്രത്യേകം തയാറാക്കിയ ഒരു ഡേറ്റിംഗ് ആപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
നിങ്ങളെ പോലെ തന്നെ പൂച്ചകളെ സ്നേഹിക്കാനും പരിപാലിക്കാനും കഴിയുന്ന പങ്കാളികളെ ഈ ആപ്പിലൂടെ നിങ്ങള്‍ക്ക് കണ്ടെത്താനാകും.
'Tabby' എന്നാണ് ഈ ഡേറ്റിംഗ് ആപ്പിന്റെ പേര്. ലീയും, കേസി ഐസക്സണ്‍ എന്നീ സഹോദരിമാര്‍ ചേര്‍ന്ന് വികസിപ്പിച്ച ഈ ആപ് പൂച്ച പ്രേമികള്‍ക്കും പൂച്ച ഉടമകള്‍ക്കും വേണ്ടിയുള്ളതാണ്.
83 വര്‍ഷത്തേക്ക് സൗജന്യ സബ്സ്ക്രിബ്ഷനുമായി Netflix: ചെയ്യേണ്ടത്...
പരസ്പര൦ കാണാനും, cat-friendly ഡേറ്റിംഗിനുമായും ഈ ആപ് അവസരമൊരുക്കുന്നു. പൂച്ചകളെ പരസ്പരം വാങ്ങാനും വില്‍ക്കാനും, പൂച്ചകളുടെ വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാനും ആപ് സഹായിക്കുന്നു. ചുരുക്കി പറഞ്ഞാല്‍, എല്ലാത്തിലുമുണ്ടാകും ഒരു പൂച്ച ടച്ച്.
മറ്റ് ഡേറ്റിംഗ് ആപ്പുകളില്‍ പൂച്ച പ്രേമികള്‍ അവഗണിക്കപ്പെടുന്നു എന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ ആപ് വികസിപ്പിച്ചത്. പൂച്ചകളെ പിടിച്ചു നില്‍ക്കുന്ന ആളുകളെ എപ്പോഴും വിലകുറഞ്ഞവരായാണ് കാണാറുള്ളതെന്ന് പഠനത്തില്‍ പറയുന്നു.
ദീപിക അവാര്‍ഡ് നിരസിച്ചപ്പോള്‍ ആലിയ ഒരു നാണവുമില്ലാതെ പുരസ്കാരം വാങ്ങി...
കൊളോറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ പുരുഷന്മാരെ സ്ത്രീകള്‍ അവഗണിക്കുന്നതായി കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് ഈ ആപ് വികസിപ്പിച്ചത്. പൂച്ചകള്‍ക്ക് മാത്രമാണ് ഈ ആപ് ഡേറ്റിംഗിന് അവസരമൊരുക്കുന്നത്. അന്താരാഷ്‌ട്ര പൂച്ച ദിനമായ ഓഗസ്റ്റ് എട്ടിനാണ് ആപ് റിലീസ് ചെയ്യുന്നത്.