ഫോട്ടോഗ്രഫി എന്ന അത്ഭുത കഴിവിലൂടെ ലോക ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ് മൊയിനോലുവ ഒലുവാസിയേന്‍ എന്ന പെണ്‍കുട്ടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെറും ഏഴ് വയസ് മാത്രമാണ് ഫോട്ടോഗ്രാഫറായി അറിയപ്പെടുന്ന ഈ നൈജീരിയന്‍ പെണ്‍കുട്ടിയുടെ പ്രായം. 'അരിയികെ' എന്ന ബ്രാന്‍ഡില്‍ ഒരു ഫോട്ടോഗ്രഫി കമ്പനി തന്നെ മൊയിനോലുവയുടെ പേരിലുണ്ട്. 


നാലാമത്തെ വയസ്സില്‍ ക്യാമറ കയ്യിലേന്താന്‍ തുടങ്ങിയെന്നാണ്  മൊയിനോലുവ പറയുന്നത്. എന്നാല്‍, രണ്ടാമത്തെ വയസില്‍ തന്നെ അവള്‍ ആദ്യമായി തന്‍റെ ക്യാമറ  എടുത്തിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. 


''താന്‍ ചെറുതാണെങ്കിലും തന്നേക്കാള്‍ നീളം കൂടിയവരോ, ഒരു കൂട്ടം ആളുകളോ വന്നാല്‍ ഒരു കസേരയില്‍ കയറിനില്‍ക്കുകയാണ് പതിവ്. സ്കൂളില്‍ പോയാല്‍ ചിലപ്പോള്‍ വേഗം മടങ്ങിവരും, ഫോട്ടോയെടുക്കാനായി.''- മൊയിനോലുവ പറയുന്നു.


അച്ഛന്‍റെ മാര്‍ഗദര്‍ശനത്തില്‍ ആരംഭിച്ച ഫോട്ടോഗ്രഫിയില്‍ തനിക്ക് അസിസ്റ്റന്‍റായി പ്രവര്‍ത്തിക്കുന്നത് സഹോദരിയാണെന്നും ഈ കൊച്ചുമിടുക്കി പറയുന്നു. 


ഫോട്ടോഗ്രഫിയുമായി മുന്നോട്ട് പോകാന്‍ അവളെ അനുവദിച്ചിരുന്നു. അവള്‍ നന്നായി പഠിച്ചില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്ന് അവള്‍ക്കറിയാ൦. അതിനാല്‍ അവള്‍ നന്നായി പഠിക്കു൦- മൊയിനോലുവയുടെ അച്ഛന്‍ പറയുന്നു. 


അവള്‍ മറ്റ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രചോദനമാകുന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്നാണ് മൊയിനോലുവയുടെ അമ്മയ്ക്ക് പറയാനുള്ളത്. 


'നിങ്ങള്‍ക്ക് ഒരു കാര്യം സാധിക്കില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍, അവരെ അത് ചെയ്തു കാണിച്ചു കൊടുക്കണം. തനിക്കത് കഴിയുമെന്ന് തെളിയിക്കണം' എന്നാണ് ഈ മിടുക്കിക്ക് തന്‍റെ ചുറ്റുമുള്ളവരോട് പറയാനുള്ളത്.