വാഷിങ്ടണ്‍: സി.ഇ.ഒ. അടക്കം അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ദുരന്തം സംഭവിച്ചിട്ടും അടുത്തവര്‍ഷത്തേക്കുള്ള ടൈറ്റാനിക് പര്യടനത്തിന്റെ പരസ്യം ഇപ്പോഴും ടൈറ്റന്‍ പേടകത്തിന്റെ മാതൃകമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ വെബ്‌സൈറ്റില്‍. അടുത്ത വര്‍ഷം ജൂണില്‍ നടത്താനിരിക്കുന്ന രണ്ടു പര്യടനങ്ങള്‍ക്കുള്ള പരസ്യമാണ് കമ്പനിയുടെ വെബ്സൈറ്റിൽ ഉള്ളത്. 111 വർഷങ്ങൾക്ക് മുന്നേ തകർന്ന ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി ഏട്ട് ദിവസവും ഏഴ് രാത്രിയും നീണ്ടുനില്‍ക്കുന്ന പര്യടനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.2024ൽ ജൂണ്‍ 12 മുതല്‍ 20 വരേയും 21 മുതല്‍ 29 വരേയും രണ്ടു പര്യടനങ്ങൾ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് പരസ്യത്തിൽ നിന്നും വ്യക്തമാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരാഴ്ചയില്‍ ആറുപേര്‍ക്കാണ് യാത്രചെയ്യാന്‍ അവസരം ഉണ്ടാകുക. കുറഞ്ഞത് 17 വയസ്സുള്ളവർക്ക് പര്യടനത്തിനുള്ള അവസരമുണ്ട്. വൈഫൈ അടക്കമുള്ള സൗകര്യമുണ്ടായിരിക്കുമെന്നും കമ്പനി വെബ്‌സൈറ്റ് പറയുന്നു. ദൈനംദിന ജീവിത്തില്‍നിന്ന് തികച്ചു വ്യത്യസ്ഥമായ ഒരു അനുഭവം ലഭിക്കാനും ജീവിതത്തിൽ ആസാധാരണമായ ഒന്നിനെ കണ്ടെത്തുവാനുമുള്ള അവസരമാണ് ഈ യാത്രയിലൂടെ ലഭിക്കുന്നതെന്നാണ്  ടൈറ്റാനിക് പര്യവേഷണത്തെ ഓഷ്യന്‍ഗേറ്റ് വിശേഷിപ്പിക്കുന്നത്. 25,000 ത്തോളം ഡോളറാണ് ഒരു പര്യടനത്തിന് കമ്പനി ഈടാക്കുന്നത്. അതേസമയം, ടൈറ്റാനിക് പര്യവേഷണം അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി ടൈറ്റന്‍ ദുരന്തത്തിന് പിന്നാലെ കമ്പനി അറിയിച്ചിരുന്നു.


കൂടാതെ അഞ്ചുപേരുമായി കാണാതായ ടൈറ്റനുവേണ്ടിയുള്ള പരസ്യം പുരോ​ഗമിക്കുന്നതിനിടെ തന്നെ സബ് പൈലറ്റിനായുള്ള ജോലി ഒഴിവ് കമ്പനി വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിരുന്നു. കമ്പനിക്ക് എതിരെ ഇതിന്റെ കാരണത്താൽ കടുത്ത വിമർശനം ഉണ്ടായതോടെ ഓഷ്യന്‍ഗേറ്റ് അത്‌ പിന്‍വലിച്ചു. ജൂണ്‍ 18-ന് രാവിലെയായിരുന്നു ദുരന്തത്തില്‍പ്പെട്ട ടൈറ്റന്‍ ജലപേടകം യാത്രതിരിച്ചത്. പ്രധാനകപ്പലില്‍നിന്ന് ആഴക്കടലിലേക്ക് പുറപ്പെട്ട് ഒന്നേമുക്കാല്‍ മണിക്കൂറിനുള്ളില്‍തന്നെ ടൈറ്റനുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. പിന്നീട് മര്‍ദനത്തെത്തടുര്‍ന്ന് ഉള്‍വലിഞ്ഞുള്ള സ്‌ഫോടനത്തിലായിരുന്നു ടൈറ്റന്‍ തകര്‍ന്നത്.  


ALSO READ: ഭൂമിയുടെ ചരിവ് കൂടി ഇനി ലോകാവസാനം കാരണം മനുഷ്യൻ…


അതേസമയം കഴിഞ്ഞ ദിവസമായിരുന്നു ടൈറ്റാന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൃതദേഹാവിശിഷ്ടങ്ങൾ കണ്ടെത്തിയത്. യുഎസ് കോസ്റ്റ് ​ഗാർഡ് ആണ് ഈ കാര്യം അറിയിച്ചത്. ടൈറ്റനിൽനിന്നു മൃതദേഹങ്ങളുടെ അവശിഷ്ടം വിദഗ്ധസംഘം നടത്തിയ പരിശോധനയിൽ നിന്നാണ് കണ്ടെത്തിയത്. അറ്റ്ലാന്റിക്ക് സമുദ്രത്തിൽ 111 വർഷങ്ങൾക്ക് മുമ്പ് മുങ്ങിയ ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുന്നതിന് വേണ്ടിയാണ് 5 പേർ അടങ്ങുന്ന സംഘം ടൈറ്റാൻ ‌എന്ന സമുദ്ര പേടകത്തിൽ പോയത്. പക്ഷെ ആഴക്കടലിൽ എത്തിയ പേടകം ഉൾവലിഞ്ഞു പൊട്ടിത്തെറിക്കുകയായിരുന്നു. ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്ന സ്ഥലത്തുനിന്നും 500 മീറ്റർ അകലെനിന്നാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.


ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ടൈറ്റന്റെ അപകടവുമായി ബന്ധപ്പെട്ട് ഇനിയും തെളിവുകൾ കണ്ടെത്തേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ ജേസൺ ന്യൂബർ പ്രതികരിച്ചു. ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനായി അവശിഷ്ടങ്ങൾ കൂടുതൽ വിശകലനം ചെയ്യുന്നതിനു വേണ്ടി യുഎസ് തുറമുഖത്തേക്ക് എത്തിക്കുമെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ