PM Modi US Visit: കമലാ ഹാരിസുമായി കൂടിക്കാഴ്ച നടത്തി മോദി; ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളി
പ്രധാനമന്ത്രി നരേന്ദ്രമോദിയും (PM Narendra Modi) യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും (Kamala Harris) തമ്മിൽ കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയും (PM Narendra Modi) യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും (Kamala Harris) തമ്മിൽ കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇരു നേതാക്കളും ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമായാണ്. നിരവധി വിഷയങ്ങൾ കൂടിക്കാഴ്ചയില് ചർച്ച ചെയ്തു.
കൊറോണ വാക്‌സിൻ കയറ്റുമതി ഇന്ത്യ ഉടൻ പുനരാരംഭിക്കുമെന്ന ഇന്ത്യൻ സർക്കാരിന്റെ പ്രഖ്യാപനം യുഎസ് സ്വാഗതം ചെയ്യുന്നുവെന്ന് കമല ഹാരിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് (PM Modi) പറഞ്ഞു. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇരുരാജ്യങ്ങൾക്കും സമാനമായ മൂല്യങ്ങളും ഭൂമിശാസ്ത്രപരമായ താൽപര്യങ്ങളുമാണ് ഉള്ളതെന്നും പറഞ്ഞു.
Also Read: PM Modi US Visit: അമേരിക്കൻ പ്രസിൻഡന്റ് ജോ ബൈഡനുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (Joe Biden), വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യ-യുഎസ് ബന്ധം പുതിയ ഉയരങ്ങളിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയിൽ വികതമാക്കി. നിങ്ങൾ ലോകത്തിലെ നിരവധി ആളുകൾക്ക് പ്രചോദനമാണ്. ഇന്ത്യയിലെ ഈ ചരിത്ര വിജയ യാത്രയിൽ ഇന്ത്യയിലെ ജനങ്ങളും നിങ്ങളെ ആദരിക്കാനും സ്വാഗതം ചെയ്യാനും ആഗ്രഹിക്കുന്നു, അതിനാൽ നിങ്ങളെ ഇന്ത്യയിലേക്ക് വരാൻ ഞാൻ പ്രത്യേകം ക്ഷണിക്കുന്നുവെന്ന് കമല ഹാരിസിനെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
യുഎസിലേക്ക് എത്തിയപ്പോൾ നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഉപരാഷ്ട്രപതിക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. 'എനിക്കും എന്റെ പ്രതിനിധി സംഘത്തിനും ഊഷ്മളമായ സ്വീകരണം നൽകിയതിന് ഞാൻ നിങ്ങളോട് നന്ദിയുള്ളവനാണ്' എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായും ചർച്ച നടത്തി. ഈ സമയത്ത് പരസ്പരവും ആഗോളവുമായ താൽപ്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു.
Also Read: PM Modi US Visit : പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനത്തിന്റെ ഭാഗമായി വാഷിംങ്ടണില്‍ എത്തി
കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ യുഎസ് ഭരണകൂടത്തേയും കമലാ ഹാരിസിനെയും (Kamala Harris) പ്രശംസിച്ച പ്രധാനമന്ത്രി ഏതാനും മാസങ്ങൾക്ക് മുമ്പ്, നിങ്ങളുമായി ടെലിഫോണിൽ വിശദമായി സംസാരിക്കാൻ എനിക്ക് അവസരമുണ്ടായിരുന്നുവെന്നും. കൊറോണയുടെ രണ്ടാം തരംഗത്തിന്റെ പിടിയിലായ സമയമായിരുന്നു അത്. അക്കാലത്ത് നിങ്ങൾ ഇന്ത്യയെ പരിചരിച്ച രീതിയ്ക്കും, ഇന്ത്യയെ സഹായിക്കാൻ നടപടികൾ സ്വീകരിച്ചതിനും ഞാൻ നന്ദി പറയുന്നു. പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തി, യുഎസ് സർക്കാരും കമ്പനികളും ഇന്ത്യൻ സമൂഹവും ഇന്ത്യയെ സഹായിക്കാൻ ഒത്തുചേർന്നുവെന്നും മോദി പറഞ്ഞു.
ഇതിനിടയിൽ അമേരിക്കയുടെ നിർണായക പങ്കാളിയാണ് ഇന്ത്യയെന്ന് കമല ഹാരിസ് പറഞ്ഞു. കൂടാതെ ഇന്ത്യ ഉടൻ തന്നെ വാക്സിൻ കയറ്റുമതി ചെയ്യാൻ തുടങ്ങുമെന്ന് പറഞ്ഞ കമല ഞാൻ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു.
ഇന്ത്യയിൽ പ്രതിദിനം 10 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നു, ഇത് വളരെ ശ്രദ്ധേയമായ ഒരു നടപടിയാണ്. നമ്മൾ രണ്ട് രാജ്യങ്ങളും പരസ്പരം സഹകരിച്ചപ്പോൾ, ഇരു രാജ്യങ്ങളും കൂടുതൽ സുരക്ഷിതരും ശക്തരും അഭിവൃദ്ധിയുള്ളവരുമാണെന്ന് കരുതുന്നു എന്നതിന് ചരിത്രം സാക്ഷിയാണെന്നും കമല ഹാരിസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...