PM Modi നാളെ അമേരിക്കയിലേക്ക്; കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തും

PM Modi നാളെ അമേരിക്കയിലേക്ക്.  അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണം നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക അമേരിക്കന്‍ സന്ദര്‍ശനം.  

Written by - Zee Hindustan Malayalam Desk | Last Updated : Sep 21, 2021, 09:20 AM IST
  • പ്രധാനമന്ത്രി നാളെ അമേരിക്കയിലേക്ക്
  • ക്വാഡ് രാജ്യങ്ങളുടെ യോഗം സെപ്റ്റംബർ 24 ന്
  • മോദി വ്യാഴാഴ്ച യു.എന്‍. പൊതുസഭയില്‍ പ്രസംഗിക്കും
PM Modi നാളെ അമേരിക്കയിലേക്ക്; കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) നാളെ അമേരിക്കയിലേക്ക്.  അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണം നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക അമേരിക്കന്‍ സന്ദര്‍ശനം.  ക്വാഡ് രാജ്യങ്ങളുടെ യോഗം സെപ്റ്റംബർ 24 നാണ് വൈറ്റ് ഹൗസിൽ നടക്കുന്നത്. 

പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രനേതാക്കളുമായും ചര്‍ച്ചനടത്തുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) ബുധനാഴ്ച അമേരിക്കയിലെത്തുന്നത്. വൈകുന്നേരം ന്യൂയോര്‍ക്കിലേക്കു മടങ്ങുന്ന മോദി വ്യാഴാഴ്ച യു.എന്‍. പൊതുസഭയില്‍ പ്രസംഗിക്കും. ബൈഡൻ ഭരണകൂടം അധികാരത്തിൾ വന്നതിന് ശേഷം ഇതാദ്യമായാണ് മോദിയുടെ അമേരിക്കൻ സന്ദർശനം.  

Also Read: PM Modi's US Visit: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദർശനം ഈ മാസം, ജോ ബൈഡനുമായി നിര്‍ണ്ണായക കൂടിക്കാഴ്‌ച്ച

പ്രധാനമന്ത്രിയുടെ സന്ദര്‍ശനസമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും എത്തുന്നുണ്ട് എന്നൊരു പ്രത്യേകത കൂടിയുണ്ട്. അദ്ദേഹത്തെയും മോദി കണ്ടേക്കുമെന്നാണ് റിപ്പോർട്ട്.  എന്നാൽ ഇതേക്കുറിച്ച് ഇതുവരെ ഒരു ഔദ്യോഗിക പ്രഖ്യാപനവുമുണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദർശനം (US Visit) മൂന്നുദിവസത്തേക്കാണ്. 

യു.എസ്. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ആപ്പിള്‍ സി.ഇ.ഒ. ടിം കുക്ക്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും.

ആഗോള ഭീകരവാദ ഭീഷണി, അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങൾ എന്നിവയായിരിക്കും ഉഭയകക്ഷി കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാ വിഷയം. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തേക്കാൾ രണ്ടു വ്യക്തികൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും ഈ കൂടിക്കാഴ്ചയിൽ പ്രതിഫലിക്കുമെന്ന് വൈറ്റ ഹൗസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.   ഇതിനു ശേഷമാണ് നാലു രാജ്യങ്ങളുടെയും ക്വാഡ് ഉച്ചകോടി വൈറ്റ് ഹൗസിൽ നടക്കുക.

Also Read: Horoscope 21 September 2021: ഇന്ന് പഴയ കടങ്ങളിൽ നിന്നും മുക്തി! ഈ തെറ്റുകൾ വരുത്തുന്നത് ഒഴിവാക്കുക 

ഇതിനിടയിൽ ക്വാഡ് ഉച്ചകോടിക്ക് മുൻപായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും  അമേരിക്കയിലെത്തിയിട്ടുണ്ട്.  ഉച്ചകോടിക്ക് മുൻപായുള്ള അടിസ്ഥാന ചർച്ചകൾക്കായാണ് വിദേശകാര്യ മന്ത്രി യുഎസിലെത്തിയത്. ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയം താലിബാൻ തന്നെയായിരിക്കും. 

താലിബാൻ മന്ത്രി സഭയിൽ സ്ത്രീകൾക്കോ ന്യൂനപക്ഷത്തിനോ അംഗത്വമില്ലാത്തത് വളരെയാധികം ആശങ്കയോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്. ഇതിനു പുറമെ  കൊറോണ വ്യാപനം, ഇന്തോ-പസഫിക്  ചർച്ച  എന്നിവയുൾപ്പെടെയുള്ള സമകാലിക വിഷയങ്ങളും യോഗം ചർച്ചചെയ്യും.

മോദി അവസാനമായി അമേരിക്കയിലെത്തിയത് 2019 ൽ ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ പങ്കെടുക്കാനായാണ്. അന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പരിപാടിയിൽ പങ്കെടുത്തിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News