Afghanistan ലേക്ക് Taliban മടങ്ങിയെത്തുന്നത് സ്ത്രീകളുടെ അവകാശങ്ങളെ രൂക്ഷമായി ബാധിക്കുമെന്ന് America യുടെ റിപ്പോർട്ട്
2001 ൽ അമേരിക്ക അഫ്ഗാനിസ്ഥാനിലെ സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടി രംഗത്തിറങ്ങിയ സമയത്തേക്കാൾ താലിബാനിന് മാറ്റങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലായെന്നും റിപ്പോർട്ടിൽ അറിയിച്ചിട്ടുണ്ട്.
അമേരിക്കയുടെ (America) പട്ടാള ട്രൂപ്പുകളെ അഫ്‌ഗാനിസ്ഥാനിൽ നിന്ന് പിൻവലിച്ചതിന് പിന്നാലെ താലിബാൻ രാജ്യത്തേക്ക് തിരിച്ചെത്തുമെന്നും ഈ വർഷങ്ങളിൽ അഫ്ഗാനിസ്ഥാൻ സ്ത്രീകളുടെ അവകാശത്തിലും സമത്വത്തിലും ഉണ്ടാക്കിയെടുത്ത നേട്ടങ്ങളെ അതിരൂക്ഷമായി ബാധിക്കുമെന്നും വിദഗ്ദ്ധർ ആശങ്കപ്പെടുന്നു. നാഷണൽ ഇന്റലിജൻസ് ഏജൻസി നൽകിയ റിപ്പോർട്ടിലാണ് ഈ ആശങ്ക പങ്ക് വെച്ചിരിക്കുന്നത്.
2001 ൽ അമേരിക്ക അഫ്ഗാനിസ്ഥാനിലെ (Afganisthan) സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടി രംഗത്തിറങ്ങിയ സമയത്തേക്കാൾ താലിബാനിന് മാറ്റങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലായെന്നും റിപ്പോർട്ടിൽ അറിയിച്ചിട്ടുണ്ട്. നാഷണൽ ഇന്റലിജൻസ് ഏജൻസി അഫ്ഗാനിസ്ഥാന്റെ അവസ്ഥയെ കുറിച്ച് രണ്ട് പേജുകളോളം നീളമുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്.
ALSO READ: ബാഗ്ദാദിലെ കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ തീപിടിത്തം; 23 മരണം
താലിബാൻ (Taliban) ഇപ്പോഴും സ്ത്രീകളെ അടിച്ചമർത്തേടത് ആവശ്യമാണ് എന്ന രീതിയിൽ ആണ് കാണുന്നതെന്നും താലിബാൻ വീണ്ടും അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്താൽ ഇത് രാജ്യത്തെ വീണ്ടും രണ്ട് പതിറ്റാണ്ടുകൾ പിറകിലേക്ക് കൊണ്ട് പോകുമെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
സ്ത്രീകളെ (Women) ജോലിക്ക് വിടാതിരിക്കുക, പഠിക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങി നിരവധി വിഷയങ്ങളിൽ സ്ത്രീകളുടെ സ്വന്തന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള നിലപാടുകളിൽ കുപ്രസിദ്ധി നേടിയവരാണ് താലിബാൻ. മാത്രമല്ല താലിബാന്റെ നിയന്ത്രണത്തിൽ ഉള്ള പ്രദേശങ്ങളിൽ ഇപ്പോഴും ഇത്തരത്തിലുള്ള കടുത്ത നിയന്ത്രങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും ഏജൻസിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അതുകൂടാതെ രാജ്യത്ത് താലിബാൻ വരികയാണെങ്കിലും വരാതെയിരിക്കുകയാണെങ്കിലും സ്ത്രീ സമത്വം നിലനിർത്താൻ അന്ത്രരാഷ്ട്ര ഇടപെടലുകൾ അത്യാവശ്യമെന്നും യുഎസ് (US) ഇന്റലിജൻസ് റിപ്പോർട്ട് പറയുന്നു. ചില സംഘടനകൾ സ്ത്രീയുടെ അവകാശങ്ങളെ ബഹുമാനിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത് ശരിയ നിയമം പാലിച്ച് കൊണ്ട് മാത്രമായിരിക്കുമെന്നും പറഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.