Thiruvananthapuram: ബിജെപിയിലെ പടല പിണക്കങ്ങള്‍ക്കിടെ പ്രമുഖ മഹിള നേതാവ് ശോഭാ സുരേന്ദ്രന്‍ (Shobha Surendran) എവിടെ എന്ന ചോദ്യം അടുത്തിടെ ഉയര്‍ന്നിരുന്നു...
BJPയുടെ സംസ്ഥാനത്തെ തീപ്പൊരി നേതാക്കളില്‍ ഒരാളാണ് ശോഭാ സുരേന്ദ്രന്‍.
സംസ്ഥാന ബിജെപിയുടെ ഏറ്റവും ജനപിന്തുണയുള്ള നേതാക്കളില്‍ ഒരാളാണ് ശോഭ. ചാനല്‍ ചര്‍ച്ചകളിലും സമരമുഖങ്ങളിലും പാര്‍ട്ടിയുടെ പ്രധാനമുഖമായി തിളങ്ങി നിന്നിരുന്ന വ്യക്തിയാണ് അവര്‍. ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് എത്തിയിരുന്ന ശോഭ ഇടക്കാലം കൊണ്ട് ഇത്തരം പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
ശോഭ സുരേന്ദ്രന്‍റെ പൊതു രംഗത്തുനിന്നുള്ള പിന്മാറ്റം അടുത്തിടെ പല മുഖ്യധാര മാധ്യമങ്ങളും ഉയര്‍ത്തിയിരുന്നു. ശോഭയുടെ നിശബ്ദത പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ മുന്‍നിരയില്‍ സൃഷ്ടിക്കുന്ന ശൂന്യത പല മാധ്യമങ്ങളും എടുത്തു കാട്ടുകയുണ്ടായി
കെ സുരേന്ദ്രന്‍ (K Surendran) BJPയുടെ സംസ്ഥാന അദ്ധ്യക്ഷനായതിനു ശേഷമായിരുന്നു ശോഭയുടെ പിന്മാറ്റം. പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ശേഷം ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് ശോഭ സുരേന്ദ്രന്‍റെ പേരും പരിഗണിച്ചിരുന്നു. എന്നാല്‍, ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കൊടുവില്‍ നറുക്ക് വീണത് കെ സുരേന്ദ്രനാണ്.
ആദ്യം സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയായിരുന്നു ശോഭ സുരേന്ദ്രനു ലഭിച്ചത്. പിന്നീട് നടന്ന നടന്ന പുന:സംഘടനയിലാണ് ശോഭയെ സംസ്ഥാന വൈസ് പ്രസിഡന്‍റ് ആയി നിയമിച്ചത്. ഇതോടെ പ്രവര്‍ത്തന മേഘലയില്‍ തിളങ്ങി നിന്നിരുന്ന ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടു എന്നൊരു വികാരം പ്രവര്‍ത്തകരിലും ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ, ശോഭ സുരേന്ദ്രന്‍ പൊതുരംഗത്ത് നിന്ന് തന്നെ ഏറെക്കുറേ അപ്രത്യക്ഷയായിരുന്നു. അടുത്തിടെ ഈ വിഷയം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ശോഭയെ ഒരിടത്തുനിന്നും ഒഴിവാക്കിയിട്ടില്ല എന്നൊരു വിശദീകരണമാണ് സംസ്ഥാന ബിജെപി നേതൃത്വം നല്‍കിയത്. ശോഭ എന്തുകൊണ്ട് പൊതുരംഗത്ത് സജീവമല്ലെന്ന കാര്യം അവരോട് തന്നെ ചോദിക്കണം എന്നാണ് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.
Also read: പോപ്പുലര്‍ ഫ്രണ്ടിനെയും എസ് ഡി പി ഐ യേയും നിരോധിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍!
അതേസമയം, ശോഭ സുരേന്ദ്രനെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക് തിരികെ എത്തിക്കാന്‍ കേന്ദ്ര നേതൃത്വം തന്നെ ഇടപെടുന്നു എന്നാണ് സൂചനകള്‍. ശോഭ സുരേന്ദ്രനെ കേന്ദ്ര വനിത കമ്മീഷന്‍ (National Women Commission) ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ കേരളത്തില്‍ പരിഹരിക്കപ്പെടുന്നില്ല എന്നത് ഉറപ്പായ സാഹചര്യത്തിലാണ് ഈ നീക്കം എന്നും പറയപ്പെടുന്നു.
Also read: മുഖ്യമന്ത്രി പിണറായി വിജയൻ ബിൻലാദനാവാൻ ശ്രമിക്കുന്നു: കെ. സുരേന്ദ്രൻ
ഒന്നര പതിറ്റാണ്ടോളമായി തിരഞ്ഞെടുപ്പ് രംഗത്തും ശോഭ സുരേന്ദ്രന്‍ സജീവമാണ്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ഷാഫി പറമ്പിലിന് തൊട്ടുപിന്നില്‍ രണ്ടാമതെത്തിയ ആളാണ് ശോഭ. സിപിഎം സ്ഥാനാര്‍ത്ഥി എന്‍എന്‍ കൃഷ്ണദാസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു ശോഭയുടെ പ്രകടനം. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 25 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു ശോഭ.