ബാഗ്‌ദാദ്: ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ വീണ്ടും റോക്കറ്റാക്രമണം നടത്തി ഇറാന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

അമേരിക്കന്‍ സൈനികര്‍ തമ്പടിച്ചിരിക്കുന്ന ബലാദിലെ വ്യോമത്താവളത്തിന് നേരേയാണ് റോക്കറ്റാക്രമണമുണ്ടായത്. ആക്രമണത്തില്‍ നാല് ഇറാഖി സൈനികര്‍ക്ക് പരിക്കേറ്റതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


വ്യോമത്താവളത്തിലെ റണ്‍വേയില്‍ നാല് മിസൈലുകള്‍ പതിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെയാണ് ബലാദ് വ്യോമത്താവളം സ്ഥിതിചെയ്യുന്നത്.


ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവുവരാത്ത സാഹചര്യത്തിലാണ് വീണ്ടും ആക്രമണം ഉണ്ടായത്. ഇറാന്‍ ഗുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യുഎസ് വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമായത്. 


സുലൈമാനിയുടെ വധത്തിന് പിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപവും അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേയും ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു.


ഇതിനുപിന്നാലെയാണ് മറൊരു അമേരിക്കന്‍ സൈനികത്താവളത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.