ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഇന്ന് രാവിലെ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു. ഖലേസ് നഗരത്തിന്‍റെ പ്രവേശ കവാടത്തിലാണ് സ്‌ഫോടനം ഉണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അടുത്തകാലത്ത് ഇറാഖില്‍ നടന്ന് സ്‌ഫോടനങ്ങളുടെയെല്ലാം പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ജിഹാദി ഗ്രൂപ്പായിരുന്നു. ഇന്നലെ ബാഗ്ദാദില്‍ ഐഎസ് നടത്തിയ സ്‌ഫോടനത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്.


2014 മുതല്‍ ബാഗ്ദാദിന്‍റെ വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ ഐഎസ് സ്വാധീനം ശക്തമാണ്. ഇറാഖി സേന നടത്തിയ ശക്തമായ പോരാട്ടത്തില്‍ മൊസൂള്‍ അടക്കമുള്ള പല നഗരങ്ങളും ഭീകരരില്‍ നിന്നും തിരിച്ചു പിടിച്ചിരുന്നു.