ആഗോളതലത്തില്‍ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് (Corona Virus) ഭീതിയിലാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍. കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മൂവായിരത്തിലധികം പേരാണ് മരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

92,000 പേരാണ് രോഗബാധിതരായി നിരീക്ഷണത്തിലുള്ളത്. COVID 19 നെ പ്രതിരോധിക്കാന്‍ മരുന്നുകള്‍ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ രാജ്യമൊട്ടാകെ വൈറസ് വ്യാപകമായി പടരുകയാണ്. 


എന്നാല്‍, കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചൈനയിലെ ഒരു യുവതി ചെയ്ത 'മണ്ടത്തര'മാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കറന്‍സി നോട്ടുകളിലൂടെ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു യുവതിയുടെ പ്രതിരോധ നടപടി. 


Read Also: സുവിശേഷ പ്രസംഗത്തിലൂടെ കൊറോണ 'സൗഖ്യം'; പാസ്റ്റര്‍ക്ക് എട്ടിന്‍റെ പണി!


മൈക്രോവേവ് ഒവനില്‍ (Microwave Oven) ചൂടാകാന്‍ വച്ചാല്‍ കറൻസി നോട്ടുകളെ ബാധിച്ചിരിക്കുന്ന വൈറസിനെ അണുവിമുക്തമാക്കാൻ സാധിക്കുമെന്ന് യുവതി തെറ്റിദ്ധരിക്കുകയായിരുന്നു. 


ബാങ്കിൽ നിന്ന് ലഭിച്ച നോട്ടുകളിലൂടെ വൈറസ് ബാധിക്കുമോ എന്ന ആശങ്കയില്‍ ഏകദേശം 3000 യുവാനാണ് (31,000 രൂപ) യുവതി മൈക്രോവേവില്‍ വച്ച് ചുട്ടെരിച്ചത്. 


Read Also: അമിത വണ്ണം, കാമുകന്‍ ഉപേക്ഷിച്ചു; സുന്ദരി പട്ടം നേടി യുവതിയുടെ മധുര പ്രതികാരം!


ജിയാൻ‌ജിൻ സിറ്റിയിലെ വുക്സി പ്രവിശ്യയിലെ താമസക്കാരിയായ ആന്‍റ് ലീ എന്ന യുവതിയാണ് കറന്‍സികള്‍ ചുട്ടെരിച്ചത്. അണുവിമുക്തമാക്കാനായി നോട്ടുകള്‍ ഓവനില്‍ വച്ച യുവതിയ്ക്ക് അവ കത്തികരിയുന്ന മണം കിട്ടിയപ്പോഴാണ് അമിളി മനസിലായത്. 


വളരെ വേഗം തന്നെ ഓവനില്‍ നിന്നും നോട്ടുകള്‍ പുറത്തെടുത്തെങ്കിലും പകുതിയോളം നോട്ടുകളും ചാമ്പലായിരുന്നു. തുടര്‍ന്ന് ആശങ്കയിലായ യുവതി നോട്ടുകള്‍ വീണ്ടെടുക്കാന്‍ ബാങ്കിനെ സമീപിച്ചു. എന്നാല്‍, നോട്ടുകള്‍ കത്താന്‍ ഇടയാക്കിയ സാഹചര്യം വിശദീകരിക്കാന്‍ ബാങ്ക് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. 


Read Also: ചാര ബുധനാഴ്ച മാസ്ക് ധരിച്ചില്ല; മാര്‍പാപ്പയ്ക്ക് കൊറോണ?


കാരണം കേട്ട്‌  ആകെ അമ്പരന്ന ബാങ്ക് ജീവനക്കാര്‍ പൂര്‍ണമായി നശിച്ച നോട്ടുകള്‍ തിരിച്ചെടുക്കില്ലെന്നും കുറച്ച് പണം തിരികെ നല്‍കാമെന്നും യുവതിയോട് പറഞ്ഞു. 


എന്താണെങ്കിലും, ബാങ്കില്‍ നിന്നും പകുതിയെങ്കിലും പണം വീണ്ടെടുത്തതിന്‍റെ സന്തോഷത്തിലാണ് യുവതി. കേള്‍ക്കുമ്പോള്‍ വളരെ വിചിത്രമായ ഒരു കാര്യമായി തോന്നാമെങ്കിലും എത്രത്തോളം കൊറോണ ഭീതി ജനങ്ങളെ അലട്ടുന്നുവെന്നത് ആന്‍റ് ലീയുടെ അനുഭവത്തില്‍ നിന്ന് വ്യക്തം.