Shanghai, China: ബ്രിട്ടനിൽ അടുത്തിടെ കണ്ടെത്തിയ ജനിതക മാറ്റം വന്ന  കൊറോണ വൈറസ് ചൈനയിലും സ്ഥിരീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ  വൈറസ് ബാധയുടെ ആദ്യ കേസ്  ചൈനയില്‍ (China) സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്  അധികൃതർ അറിയിച്ചു.


ഡിസംബർ 14ന് ബ്രിട്ടനിൽ നിന്ന് എത്തിയ ഷാങ്ഹായ് സ്വദേശിയായ 23 കാരിയാണ് ചൈനയിലെ ആദ്യത്തെ രോഗി എന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ബുധനാഴ്ച പ്രസിദ്ധീകരിച്ച ഗവേഷണ കുറിപ്പിൽ പറയുന്നു.


ഒറിജിനൽ കൊറോണ വൈറസിനേക്കാള്‍  (Corona Virus) വേഗത്തില്‍ പടരാന്‍ സാധ്യതയുള്ള  പുതിയ  വൈറസ് ബ്രിട്ടനില്‍  (Britain) കണ്ടെത്തിയതോടെ  ചൈനയടക്കം 50 ലധികം രാജ്യങ്ങൾ ബ്രിട്ടനുമായി  യാത്രാവിലക്ക്  (Travel Ban) ഏര്‍പ്പെടുത്തി'യിരുന്നു 


ബ്രിട്ടനിലാണ് ജനിതക മാറ്റം വന്ന കൊറോണ വൈറസ്  (UK Coronavirus Variant) ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിവേഗം പടരുന്ന വിധത്തില്‍ കൊറോണ  വൈറസിന് ജനിതക മാറ്റം സംഭവിച്ചതോടെ ലോകം ആശങ്കയുടെ  നിഴലിലാണ്. 


ബ്രിട്ടനില്‍ ഇതിനോടകം 3,000 ല്‍ അധികം  കേസുകളാണ്  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.  യൂറോപ്പിലും വെളിയിലുമായി  നിരവധി  രാജ്യങ്ങളില്‍ ജനിതകമാറ്റം വന്ന കൊറോണ വൈറസ്  റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടു കഴിഞ്ഞു.  ബ്രിട്ടന്  പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്‍റെ  പുതിയ വകഭേദം കണ്ടെത്തി. 


Also read: UK Coronavirus Variant: 5 പേര്‍ക്ക് കൂടി ജനിതക മാറ്റം വന്ന വൈറസ്, രോഗ ബാധിതരുടെ എണ്ണം 25 ആയി
 

ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളവയാണ്. എന്നാല്‍, പുതിയ  കൊറോണ വൈറസ് പെട്ടെന്ന് പകരുന്നതാണെങ്കിലും പഴയതിനോളം മാരകമല്ല എന്നാണ് നിരീക്ഷണങ്ങള്‍ പറയുന്നത്.