തൃശ്ശൂര്‍: ചേര്‍പ്പിൽ നിന്നും എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍. ചൊവ്വൂര്‍ സ്വദേശി അക്ഷയ്, ചിറയത്തു വീട്ടില്‍ ജെഫിന്‍ ഇവരുടെ സുഹൃത്തായ പ്രജിത്, വെങ്ങിണിശ്ശേരി സ്വദേശി ആഷിക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചേര്‍പ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Pocso Case: മലപ്പുറത്ത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി തമിഴ്നാട്ടിൽ നിന്നും പിടിയിൽ


എക്‌സൈസ് കമ്മിഷണറുടെ മധ്യമേഖല സ്‌ക്വാര്‍ഡ് അംഗം കൃഷ്ണ പ്രസാദിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി ഇവരെ അറസ്റ്റു ചെയ്തത്.  അമ്മാടം പള്ളിപ്പുറം ഭാഗത്ത് നടത്തിയ പരിശോധനയില്‍ 860 മില്ലിഗ്രാം എംഡിഎംഎയുമായാണ് അക്ഷയ്‌നെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അമ്മാടം പള്ളിപ്പുറം ഭാഗങ്ങളില്‍ എംഡിഎംഎ വിതരണം ചെയ്യുന്നവരുടെ വിവരങ്ങള്‍ ലഭിച്ചത്. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ പള്ളിപ്പുറം ദേശത്തു കുളങ്ങര വീട്ടില്‍ നിന്നും വീട്ടുടമസ്ഥനായ പ്രജിതിനെയും സുഹൃത്ത് ജെഫിനേയും പിടികൂടി. 35 ചെറുപ്പൊതികളില്‍ ആക്കി വില്പനക്കായി സൂക്ഷിച്ചിരുന്ന 19ഗ്രാം എംഡിഎംഎയും, തൂക്കം നോക്കുന്നതിനുള്ള ചെറിയ ത്രാസും ഇവിടെ നിന്നും എക്‌സൈസ് കണ്ടെടുത്തിട്ടുണ്ട്.


Also Read: Shani Uday 2023: കുംഭ രാശിയിൽ ശനിയുടെ ഉദയം നൽകും വൻ ധനമഴ! ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!


 


പ്രതികള്‍ എംഡിഎംഎ ബംഗളൂരില്‍ നിന്നാണ് മൊത്തമായി വാങ്ങിയത്. ഇതിനു വേണ്ട പൈസ ശേഖരിക്കാൻ സ്വന്തം ബൈക്ക് വിറ്റാണ് കണ്ടെത്തിയതെന്ന് പ്രതികള്‍ പറഞ്ഞു.  ഏകദേശം 3,00,000 ലക്ഷത്തോളം രൂപ വിലവരുന്ന എംഡിഎഎയാണ് പ്രതികളില്‍ നിന്നും കണ്ടെടുത്തത്. പ്രജിതിനേയും ജെഫിനേയും ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരത്തിന്‍നറെ അടിസ്ഥനത്തില്‍ ചേര്‍പ്പില്‍ പരിശോധന നടത്തിയപ്പോഴാണ് 2.5 ഗ്രാം എംഡിഎംഎയുമായി ആഷികിനെ പിടികൂടിയത്. ഇനിയും പരിശോധനകളും അറസ്റ്റുകളുമുണ്ടാകുമെന്നും എക്‌സൈസ് അറിയിച്ചു.  പ്രിവെന്റീവ് ഓഫീസര്‍ മാരായ പ്രവീണ്‍ കുമാര്‍, കൃഷ്ണപ്രസാദ്, ജോര്‍ജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ സിജോ മോന്‍, സുഭാഷ്, ജോജോ, ജോസ്, റെനീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ തസ്‌നിം,ഹിമ എക്‌സൈസ് ഡ്രൈവര്‍ ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.