Shani Uday 2023 Time and Effects: ശനിയുടെ സ്ഥാനത്തിൽ എന്തെങ്കിലും മാറ്റം സംഭവിച്ചാൽ അത് 12 രാശികളെയും ബാധിക്കും. ശനി നിലവിൽ സ്വന്തം രാശിയായ കുംഭത്തിൽ ഉദിച്ചിരിക്കുകയാണ്.
Satrun Rise 2023: ജ്യോതിഷത്തിൽ ശനി ഓരോരുത്തരെടേയും കർമ്മത്തിനനുസരിച്ച് ഫലം നൽകുന്ന നീതിയുടെ ദൈവമായിട്ടാണ് കണക്കാക്കുന്നത്. 2023 മാർച്ച് 6 തിങ്കളാഴ്ച, ശനി സ്വരാശിയായ കുംഭത്തിൽ ഉദിച്ചു. 30 വർഷത്തിന് ശേഷം ശനി അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ്. അത്തരമൊരു സാഹചര്യത്തിൽ ശനിയുടെ അസ്തമയം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകൾ കൊണ്ടുവരും.
ശനിയുടെ അസ്തമയം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകൾ കൊണ്ടുവരും. അതുപോലെ ശനിയുടെ ഉദയത്തോടെ ഈ 5 രാശിക്കാർക്ക് വളരെയധികം ഗുണം ലഭിക്കും. ഈ സമയത്ത് കുംഭത്തിൽ സൂര്യനും ബുധനും ഉണ്ട്. ഇവരുടെ സംയോജനം ശുഭ ഫലങ്ങൾ നൽകും. ശനിയുടെ ഉണ്ടായതോടെ ഏത് രാശിക്കാരുടേയാണ് ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരുകയെന്ന നമുക്ക് നോക്കാം...
ഇടവം (Taurus): ശനിയുടെ ഉദയം ഇടവ രാശിക്കാർക്ക് വളരെ ശുഭകരമാണ്. ഇവർക്ക് ശക്തമായ സാമ്പത്തിക നേട്ടങ്ങൾ ലഭ്യമാകും. നിക്ഷേപത്തിന് നല്ല സമയം. പ്രതീക്ഷിക്കാത്ത ധനലാഭം നിങ്ങൾക്ക് വലിയ സന്തോഷം നൽകും.
കർക്കടകം (Cancer): ശനി സ്വന്തം രാശിയിൽ ഉദിക്കുന്നത് കർക്കടക രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ജോലി പൂർത്തീകരിക്കും. ഔദ്യോഗിക ജീവിതത്തിൽ വലിയ വിജയവും നേട്ടവും നേടാൻ സാധ്യത. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. .
ചിങ്ങം (leo): ശനിയുടെ ഉദയം ചിങ്ങം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. അപ്രതീക്ഷിതമായി പണം ലഭിക്കും. പുതിയ വരുമാന മാർഗങ്ങൾ രൂപപ്പെടും. ബിസിനസ്സിന് വളരെ നല്ല സമയമാണ്. വലിയ ലാഭം ഉണ്ടാകാം.
കന്നി (Virgo): ശനിയുടെ ഉദയം കന്നി രാശിക്കാർക്ക് തൊഴിൽ-ബിസിനസ്സുകളിൽ വലിയ നേട്ടങ്ങൾ നൽകും. പ്രൊഫഷണൽ ജീവിതത്തിൽ നിങ്ങൾക്ക് സുവർണ്ണാവസരം ലഭിക്കും. ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവരെ കണ്ടുമുട്ടാം. ധന ഗുണമുണ്ടാകും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും.
ധനു (Sagittarius): തൊഴിൽരംഗത്ത് ആളുകൾ നിങ്ങളെ ബാനുമാനിക്കും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. പുതിയ ഒരാളെ പരിചയപ്പെടും. വിദേശയാത്ര എന്ന സ്വപ്നം സഫലമാകും. സാമ്പത്തിക പ്രശ്‌നങ്ങൾ നീങ്ങും. പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. (Disclamer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)