Thrissur : കൊച്ചിയിൽ ഫ്ലാറ്റിൽ ബന്ധിയാക്കി കണ്ണൂർ സ്വദേശിനി യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ (Kochi Flat Rape Case) ഒളിവിലായിരുന്ന പ്രതി മാർട്ടിൻ ജോസഫ് (Martin Joseph) പൊലീസ് പിടിയിൽ. തൃശ്ശൂർ മുണ്ടൂരിലെ രഹസ്യ താവളത്തിൽ നിന്നാണ് പൊലീസ് മാർട്ടിനെ പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉൾകാടിനുള്ളിൽ ഒളിവിൽ താമസിക്കുകയായിരുന്ന മാർട്ടിനെ തിരിച്ചലിനൊടുവിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മാർട്ടിനെ ഇന്ന് രാത്രിയിൽ തന്നെ കൊച്ചിയിൽ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.


ALSO READ : Kochi flat rape case: പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു; പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്


ഇന്ന് ഉച്ചയ്ക്ക് മാർട്ടിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് സുഹൃത്തുക്കളെ പൊലീസ് പിടികൂടിയിരുന്നു. പീഡനക്കേസിലെ പ്രതി മാർട്ടിൻ ജോസഫിന്റെ സഹോദരനും സുഹ‍ൃത്തുക്കളുമാണ് പിടിയിലായത്. ഇവർ ഉപയോ​ഗിച്ചിരുന്ന വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് കണ്ണൂർ സ്വദേശിനിയായ യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. 


എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് യുവതിയും മാർട്ടിൻ ജോസഫ് പുലിക്കോട്ടിലും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോൾ സുഹൃത്ത് കൂടിയായ മാർട്ടിനൊപ്പം യുവതി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ താമസിച്ചു. കഴിഞ്ഞ ഫെബ്രുവരി മുതൽ മുറിയിൽ പൂട്ടിയിട്ട് അതിക്രൂരമായി  പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പരാതി നൽകിയിട്ടുള്ളത്. ശരീരം മുഴുവൻ പൊള്ളലേൽപ്പിക്കുകയും ക്രൂരമായ ലൈം​ഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ ശരീരം മുഴുവൻ പൊള്ളലേൽപ്പിച്ചതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്ത് പോയ സമയത്താണ് യുവതി ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടത്.


ALSO READ : ഒാപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി കൊച്ചിയിൽ ഒരാളെ അറസ്റ്റ് ചെയ്തു,35 പേർക്കെതിരെ കേസ്


മാർട്ടിനെ പിടികൂടുന്നതിനായി അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു. പൊലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യത്തിനായി മാർട്ടിൻ കോടതിയിൽ ഹർജി നൽകിയിരുന്നു. ഇക്കാര്യത്തിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. കേസ് നാളെയാണ് കോടതി പരി​ഗണിക്കുന്നത്.


മാർട്ടിൻ ജോസഫ് സ്വദേശമായ മുണ്ടൂരിലെത്തിയതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ പൊലീസ് കണ്ടെത്തിയിരുന്നു. മുണ്ടൂരിൽ എത്തിയെങ്കിലും ഇയാൾ വീട്ടിൽ പോയിരുന്നില്ല. സംഭവത്തിൽ ബലാത്സം​ഗം അടക്കമുള്ള വകുപ്പുകൾ ചുമത്തി രണ്ട് മാസം മുൻപാണ് പൊലീസിന് പരാതി ലഭിച്ചത്. എന്നാൽ പ്രതിയുടെ ഉന്നത സ്വാധീനം മൂലം അന്ന് അന്വേഷണം ശക്തമായിരുന്നില്ല. പിന്നീട് യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്ത് വന്നപ്പോഴാണ് പൊലീസ് ഉണർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്.


ALSO READ : Kollam Murder : കൊല്ലത്ത് യുവതിയെ കാമുകൻ തീവെച്ചു കൊന്നു, 28കാരിയായ ആതിരയാണ് കൊല്ലപ്പട്ടത്, കാമുകൻ ഷാനവാസ് പൊള്ളിലേറ്റ് ആശുപത്രിയിൽ


മാർട്ടിൻ ജോസഫിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. മാർച്ചിൽ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളയിരുന്നു. അന്ന് തന്നെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായി പൊലീസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.