സോഷ്യൽ മീഡിയയിൽ ജനപ്രീതിയും ലൈക്കുമൊക്കെ നേടാനായി എന്തുവേണമെങ്കിലും ചെയ്യാൻ മടിയില്ലാതെ വന്നിരിക്കുകയാണ് ആളുകൾക്ക് എന്നത് വളരെയധികം സത്യമാകുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനായി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ വരെ ചെയ്യുന്നു. അത്തരം ഒരു കാര്യം ചെയ്തിരിക്കുകയാണ് ഡൽഹിയിലെ ഈ മഹിള. ഈ യുവതി ഒരു കുട്ടിയുടെ അമ്മ കൂടിയാണ്.  സ്വന്തം മകനോടൊപ്പം ഡാൻസ് ചെയ്തുകൊണ്ടുള്ള വിഡിയോയാണ് ഈ യുവതി നിർമ്മിച്ചത്.  


അതും അത്തരമൊരു ഡാൻസായിരുന്നു അതുകണ്ട ഡൽഹി മഹിളാ ആയോഗിലെ (Delhi Mahila Ayog) അധികൃതരും പൊലീസും ഞെട്ടിപ്പോയി എന്നാണ് റിപ്പോർട്ട്.   ഈ യുവതി തന്റെ 10-12 വയസുള്ള മകനോടൊപ്പം ചെയ്തത് അശ്ലീല ഡാൻസ് ആണെന്നാണ് അധികൃതർ പറയുന്നത്.  


Also Read: Manjapra Electric Shock Death: മഞ്ഞപ്രയിലെ യുവാവിൻറെ മരണം,നാല് പേർ അറസ്റ്റിൽ, പന്നിയെ തുരത്താൻ വെച്ച കെണിയിൽപ്പെട്ടത് മനുഷ്യൻ


ഇതിനെതിരെ ഡൽഹി വനിതാ കമ്മീഷൻ ഇപ്പോൾ കർശന നടപടിയ്ക്ക് ഉത്തരവിട്ടിടുകയും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടയുകയും ചെയ്തിട്ടുണ്ട്. 


ഈ യുവതി ഡൽഹി നിവാസിയാണെന്നാണ് പറയുന്നത്.  ഇവർക്ക് അധികം പ്രായമില്ല. ഇവർ ഇൻസ്റ്റാഗ്രാമിൽ സജീവമാണ് മാത്രമല്ല 1.5 ലക്ഷത്തിലധികം ഫോളോവേഴ്‌സും ഉണ്ട്. ഈ യുവതി മകനൊപ്പമുള്ള നൃത്തത്തിന്റെ വീഡിയോകൾ (Dance with Son)  ഇൻസ്റ്റായിൽ പങ്കുവെച്ചിരുന്നു. 


വീഡിയോയിൽ തന്റെ മകനോടൊപ്പം അശ്ലീല ചുവയുള്ള തരത്തിലുള്ള നൃത്തം ആണ് യുവതി ആടിയിരിക്കുത്.  മകന്റെ പ്രായമോ വെറും പത്തോ പന്ത്രണ്ടോ കഷ്ടിയാണ്.  ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് ഇവർ പുറത്തിറക്കിയത്. 


Also Read: Koyilandi Kidnapping Case : കൊയിലാണ്ടിയിൽ നിന്ന് തട്ടികൊണ്ട് പോയ അഷ്‌റഫിനെ വിട്ടയച്ചു


ഇതുകണ്ട ഡൽഹി മഹിളാ ആയോഗ് പറയുന്നത് ഇത്ര ചെറുപ്പത്തിൽത്തന്നെ സ്വന്തം അമ്മ തന്നെ കുട്ടിയെ സ്ത്രീകളെ ഒരു വസ്തുവായി കാണാൻ പഠിപ്പിക്കുന്നുവെന്നാണ്.  ഇത്തരമൊരു വീഡിയോ നിർമ്മിക്കുന്നതിലൂടെ കുട്ടിയുടെ ഉള്ളിൽ തെറ്റായ ധാരണയാണ് വളർത്തുന്നതെന്നും ഇത് അമ്മ-മകൻ എന്ന  പവിത്ര ബന്ധത്തിന് കളങ്കമുണ്ടാക്കുന്നുവെന്നും അവർ പറഞ്ഞു.


ഡൽഹി മഹിളാ ആയോഗിന്റെ റിപ്പോർട്ട് പ്രകാരം  കുട്ടിയോടൊപ്പം യുവതി എങ്ങനെയൊക്കെയാണ് അശ്ലീല രീതിയിൽ അഭിനയിച്ചു  നൃത്തം ചെയ്യുന്നതെന്ന് വൈറലായ ആ വീഡിയോയിലൂടെ കാണാൻ കഴിയുമെന്നാണ്. വീഡിയോ ആദ്യം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരുന്നുവെങ്കിലും ശേഷം സോഷ്യൽ മീഡിയയിൽ ഉണ്ടായ കോലാഹലത്തെ തുടർന്ന് അതിനെ ഡിലീറ്റ് ചെയ്തിട്ടുണ്ട്. 


ഡൽഹി വനിതാ കമ്മീഷൻ യുവതിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും കുട്ടിയുടെ കൗൺസിലിംഗിനെക്കുറിച്ചും കുട്ടിയെ മാറ്റി താമസിപ്പിക്കുന്നതിനെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്.    കുട്ടിയ്ക്ക് ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം മനസിലാക്കി കൊടുക്കുകയും ഉപദേശിക്കുകയും ചെയ്യണമെന്ന് കമ്മീഷൻ പറയുന്നുണ്ട്.


ഒരു വശത്ത് തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കുന്നതിന് സോഷ്യൽ മീഡിയ നല്ലൊരു വേദിയാകുമ്പോൾ മറുവശത്ത് ചില ആളുകൾ പ്രശസ്തി നേടുന്നതിന് വേണ്ടി ലജ്ജയുടെ പരിധി ലംഘിക്കുന്നുവെന്ന് ഡൽഹി കമ്മീഷൻ ഫോർ വുമൺ ചെയർപേഴ്‌സൺ സ്വാതി മാലിവാൾ (Swati Maliwal) ചൂണ്ടിക്കാട്ടി. 


Also Read: Walayar Case : വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണ കേസിൽ സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴി എടുക്കും


ഈ അശ്ലീല വീഡിയോയിൽ കർശന നിലപാട് സ്വീകരിച്ച ഡൽഹി വനിതാ കമ്മീഷൻ യുവതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസിന് നോട്ടീസ് അയച്ചു. 


ഞങ്ങൾ ഡൽഹി പോലീസിന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഈ സ്ത്രീക്കെതിരെ കർശന നടപടിയെടുക്കണമെന്നും കുട്ടിയ്ക്ക് നല്ല കൗൺസിലിംഗും നടത്തേണ്ടതുണ്ടെന്നും കമ്മീഷൻ പറഞ്ഞു. മാത്രമല്ല ഈ വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ നിന്ന് എത്രയും വേഗം ഡിലീറ്റ് ചെയ്യാൻ  ഞങ്ങൾ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വാതി മാലിവാൾ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക