Koyilandi Kidnapping Case : കൊയിലാണ്ടിയിൽ നിന്ന് തട്ടികൊണ്ട് പോയ അഷ്‌റഫിനെ വിട്ടയച്ചു

തട്ടികൊണ്ട് പോയ അഷ്റഫ് എന്ന യുവാവിനെ   കോഴിക്കോട് കുന്ദമംഗലത്ത് പുലർച്ചെ ഇറക്കി വിടുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 14, 2021, 01:54 PM IST
  • തട്ടികൊണ്ട് പോയ അഷ്റഫ് എന്ന യുവാവിനെ കോഴിക്കോട് കുന്ദമംഗലത്ത് പുലർച്ചെ ഇറക്കി വിടുകയായിരുന്നു.
  • തിരികെയെത്തിയ അഷ്റഫിന്റെ ശരീരത്തിൽ ചെറിയ പരിക്കുകൾ ഏറ്റിട്ടുണ്ട്.
  • തുടർന്ന് അഷ്‌റഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദഗ്ദ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചു.
  • ഇന്നലെയാണ് ഊരള്ളൂരിൽ വെച്ച് ഒരു സംഘം അഷ്റഫിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്.
Koyilandi Kidnapping Case : കൊയിലാണ്ടിയിൽ നിന്ന് തട്ടികൊണ്ട് പോയ അഷ്‌റഫിനെ വിട്ടയച്ചു

Koyilandi : കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ട് (Koyilandi Kidnaping)  പോയ യുവാവിനെ വിട്ടയച്ചു. തട്ടികൊണ്ട് പോയ അഷ്റഫ് എന്ന യുവാവിനെ   കോഴിക്കോട് കുന്ദമംഗലത്ത് പുലർച്ചെ ഇറക്കി വിടുകയായിരുന്നു. തിരികെയെത്തിയ അഷ്റഫിന്റെ ശരീരത്തിൽ ചെറിയ പരിക്കുകൾ ഏറ്റിട്ടുണ്ട്. തുടർന്ന് അഷ്‌റഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദഗ്ദ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചു. 

ഇന്നലെയാണ് ഊരള്ളൂരിൽ വെച്ച് ഒരു സംഘം അഷ്റഫിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്. വിദഗ്ദ്ധ ആരോഗ്യ പരിശോധനയ്ക്ക് ശേഷം പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്യും. പ്രവാസിയായ അഷ്റഫിനെ തട്ടിക്കൊണ്ട് പോയത് കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണെന്നാണ് പൊലീസിന് കിട്ടിയ സൂചന. കോഴിക്കോട് റൂറല്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച്  അന്വേഷണം നടത്തിവരികയായിരുന്നു. 

ALSO READ: Kodakara Hawala Case: കൊടകര കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ ആരംഭിച്ചു

ഇന്നലെ രാവിലെ ആറരയോടെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം അഷ്റഫിനെ തട്ടിക്കൊണ്ട് പോയത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിക്കൊണ്ട് പോകല്‍. അതിരാവിലെയായതിനാൽ അയൽക്കാരൊന്നും വിവരം അറിഞ്ഞില്ല. പിന്നീട് അഷ്റഫിന്‍റെ വീട്ടില്‍ നിന്ന് നിലവിളി കേട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. അഷ്റഫിനെതിരെ കൊച്ചി വഴി സ്വര്‍ണ്ണം കടത്തിയതിന് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ALSO READ: Karipur Gold Smuggling Case: ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

 റിയാദില്‍ നിന്ന് മെയ് അവസാനമാണ് ഇയാള്‍ നാട്ടിലെത്തിയത്. സ്വർണക്കടത്തിലെ ക്യാരിയറായ അഷ്റഫ് റിയാദില്‍ നിന്ന്  രണ്ട് കിലോയോളം സ്വര്‍ണ്ണം കൊണ്ടുവന്നതായാണ് പൊലീസിന് കിട്ടിയ വിവരം. ഈ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും സംശയം ഉണ്ട്.

ALSO READ: Karipur Gold Smuggling: കരിപ്പൂർ സ്വർണ്ണക്കടത്തിൽ അർജുൻ ആയങ്കി അന്തർ സംസ്ഥാന കള്ളകടത്ത് റാക്കറ്റിലെ കണ്ണിയെന്ന് കസ്റ്റംസ് കോടതിയിൽ

കൊടുവള്ളി സ്വദേശിയായ നൗഷാദ് എന്നയാള്‍ സ്വര്‍ണ്ണം  വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരന്‍ സിദ്ദീഖും പറയുന്നു. സംഘം നേരത്തേയും അഷ്റഫിനെ തേടി എത്തിയിരുന്നു. കള്ളക്കടത്ത് സ്വര്‍ണ്ണം തന്‍റെ പക്കല്‍ നിന്നും ക്വട്ടേഷന്‍ സംഘം തട്ടിയെടുത്തെന്നാണ് അഷ്റഫ് ഇവരോട് പറഞ്ഞിരുന്നത്. സുഹൃത്തുക്കളോടും ഇക്കാര്യം തന്നെയാണ് ആവര്‍ത്തിച്ചിരുന്നത്. കോഴിക്കോട് റൂറല്‍ എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം വടകര ഡിവെഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിവന്നത്. തട്ടിക്കൊണ്ട് പോകാനായി സംഘം എത്തിയ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News