കൊച്ചി: എറണാകുളം ആലുവ കാലടിയിൽ മധ്യപ്രദേശ് സ്വദേശിനി ഉൾപ്പടെ വൻ പെൺവാണിഭ സംഘം പിടിയിൽ. കാലടി മറ്റൂര്‍ ജങ്ഷനിൽ എയര്‍പോര്‍ട്ട് റോഡിലെ ഗ്രാന്റ് റസിഡന്‍സിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇടപാടുകാരനും നടത്തിപ്പുകാരും ഉള്‍പെടെ അഞ്ചു പേരെ അറസ്റ്റ് (Arrest) ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂര്‍ അകവൂര്‍ മഠത്തില്‍ ജഗന്‍ (24), നടത്തിപ്പുകാരായ മൂക്കന്നൂര്‍ കോട്ടയ്ക്കല്‍ എബിന്‍ (33), വേങ്ങൂര്‍ ഇളമ്പകപ്പിള്ളി കല്ലുമാലക്കുടിയില്‍ നോയല്‍ (21), പയ്യനൂര്‍ തൈനേരി ഗോകുലത്തില്‍ ധനേഷ് (29), രായമംഗലം പറമ്പത്താൽ സുധീഷ് (36) എന്നിവരെയാണ് കാലടി പൊലീസ് (Police) അറസ്റ്റ് ചെയ്തത്.


ALSO READ: Trivandrum Pocso: പതിനാറ്കാരിക്ക് പീഡനം ഒാട്ടോ റിക്ഷാ ഡ്രൈവർക്ക് പത്ത് വർഷം കഠിന തടവ്, വക്കിലീനും പെൺകുട്ടിക്കും ഭീക്ഷണി


ഇവരോടൊപ്പം ഉണ്ടായിരുന്ന 22 വയസുള്ള മധ്യപ്രദേശ് സ്വദേശിനിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമീപവാസികൾ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ലോഡ്ജിൽ റെയ്ഡിന് നിർദേശം നൽകിയത്.


ALSO READ: Telangana Rape Case: 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ എൻകൗണ്ടറിൽ കൊല്ലുമെന്ന് മന്ത്രി


ഇടപാടുകാരില്‍ നിന്നും 12, 000 രൂപയാണ് പെൺവാണിഭം നടത്തിയിരുന്നവർ വാങ്ങിയത്. സുധീഷും, ധനീഷും ലോഡ്ജ് നടത്തിപ്പുകാരാണ്. പെൺവാണിഭ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. വിശദമായ അന്വേഷണത്തിന് പ്രത്യേക ടീമിനെ നിയോഗിച്ചതായി എസ്‌ പി കെ. കാര്‍ത്തിക്ക് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.